'തങ്കലാ'നിലെ പരുക്കനാകാൻ വിക്രം എടുത്തത് ഏഴ് മാസം, കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യുമെന്ന് പറഞ്ഞു: പാ രഞ്ജിത്

ഏഴ് മാസത്തെ കഠിനാധ്വാനത്തിന് ശേഷമാണ് വിക്രം തങ്കലാൻ എന്ന പരുക്കൻ കഥാപാത്രത്തിലേക്ക് എത്തിയത് 
തങ്കലാൻ ആയി വിക്രം, പാ രഞ്ജിത് / ചിത്രം ഫെയ്‌സ്‌ബുക്ക്
തങ്കലാൻ ആയി വിക്രം, പാ രഞ്ജിത് / ചിത്രം ഫെയ്‌സ്‌ബുക്ക്

സിനിമപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിക്രത്തെ നായകനാക്കി പാ രഞ്ജിത് ഒരുക്കുന്ന 'തങ്കലാൻ'. ചിത്രത്തിന്റെതായി പുറത്തു വരുന്ന ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഥാപാത്രങ്ങൾക്ക് വേണ്ടി വമ്പൻ മേക്കോവർ നടത്താറുള്ള വിക്രത്തിന്റെ ചിത്രത്തിലെ പരുക്കൻ ലുക്കാണ് ആരാധകർക്കിടയിലെ പ്രധാന ചർച്ച. ഇപ്പോഴിതാ വിക്രം തങ്കലാനിലെ നായകന്റെ രൂപത്തിലെത്താൻ എടുത്ത കഠിനാധ്വാനത്തിന്റെ കഥ പങ്കുവെക്കുകയാണ് സംവിധായകൻ പാ രഞ്ജിത്. 

'ഏഴ് മാസത്തെ കഠിനാധ്വാനത്തിന് ശേഷമാണ് വിക്രം തങ്കലാനിലെ പരുക്കൻ കഥാപാത്രത്തിലേക്ക് പരകായപ്രവേശം ചെയ്‌തത്. ഈ കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്ന് ചിത്രീകരണം തുടങ്ങി ആറ് ദിവസത്തിന് ശേഷം അദ്ദേഹം എന്നെ നേരിട്ട് വിളിച്ചറിയിച്ചു. ചിത്രം പുതിയൊരു അനുഭവമാണെന്നും എന്റെ സംവിധാനം അദ്ദേഹത്തന് ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞു'-പാ രജ്ഞിത് ട്വിറ്ററിൽ കുറിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ് സിനിമാ ചരിത്രത്തിലെ മറ്റൊരു വമ്പൻ സിനിമയാകും തങ്കലാൻ. വിക്രത്തിന്റെ പ്രകടനം തന്നെയാകും ചിത്രത്തിന് കരുത്താകുക. മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ. സ്റ്റുഡിയോ ​ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെഇ ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ 105 ദിവസത്തെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഷൂട്ടിങ് പൂർത്തിയാകാൻ ഇനിയും 20 ദിവസം കൂടിയുണ്ട്. എന്നാൽ ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ വിക്രം വീട്ടിൽ ഒരുമാസത്തെ വിശ്രമത്തിലാണ്. പരിക്ക് ഭേദമായാലുടൻ അദ്ദേഹം തങ്കലാനിൽ വീണ്ടും ജോയിൻ ചെയ്യുമെന്നും സംവിധായകൻ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com