ദിവസങ്ങള്‍ എണ്ണി തുടങ്ങാം; 'ബറോസ്' റിലീസ് പ്രഖ്യാപിച്ചു: ആകാംക്ഷയേറ്റി ത്രിഡി പോസ്റ്റര്‍

സ്‌പെഷ്യല്‍ ത്രിഡി പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് മോഹന്‍ലാല്‍ റിലീസ് പ്രഖ്യാപിച്ചത്
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസ് തിയതി പുറത്തുവിട്ടു. അടുത്ത വര്‍ഷം മാര്‍ച്ച് 24ന് ചിത്രം തിയറ്ററുകളിലെത്തും. സ്‌പെഷ്യല്‍ ത്രിഡി പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് മോഹന്‍ലാല്‍ റിലീസ് പ്രഖ്യാപിച്ചത്. 

മൊട്ടത്തലയും നീളന്‍ താടിയുമായി പടച്ചട്ടയണിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ഫാന്റസി ചിത്രമായിരിക്കുമെന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. എന്തായാലും ആരാധകരുടെ മനം കവരുകയാണ് പോസ്റ്റര്‍. നിരവധി പേരാണ് പോസ്റ്ററിനു താഴെ കമന്റുകളുമായി എത്തുന്നത്.

ത്രിഡിയിൽ ഒരുക്കുന്ന ചിത്രം പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമായ ബറോസായാണ് മോഹൻലാൽ എത്തുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഇപ്പോൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്‌നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്‌നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com