'ഇത് നീരജിന്റെ രഥം': ബിഎംഡബ്ല്യൂ എക്‌സ്5 സ്വന്തമാക്കി താരം, വില ഒരു കോടിക്കു മേലെ

ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ എസ്.യു.വി. ശ്രേണിയിലെ മികച്ച മോഡലായ എക്‌സ്5 ആണ് താരം സ്വന്തമാക്കിയത്
നീരജും കുടുംബവും പുതിയ കാറുമായി/ ഫെയ്സ്ബുക്ക്
നീരജും കുടുംബവും പുതിയ കാറുമായി/ ഫെയ്സ്ബുക്ക്

ടൻ എന്ന നിലയിൽ മാത്രമല്ല, നർത്തകൻ, ​ഗായകൻ എന്നീ നിലകളിലെല്ലാം ആരാധകരുടെ കയ്യടി നേടിയിട്ടുള്ള താരമാണ് നീരജ് മാധവ്. സൂപ്പർഹിറ്റായി മാറിയ ആർ‍ഡിഎക്സിൽ പ്രധാന വേഷത്തിൽ താരം എത്തിയിരുന്നു. ഇപ്പോൾ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നീരജ് മാധവ്.  ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ എസ്.യു.വി. ശ്രേണിയിലെ മികച്ച മോഡലായ എക്‌സ്5 ആണ് താരം സ്വന്തമാക്കിയത്. 

താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. സ്വപ്നത്തിൽ വിശ്വസിക്കൂ, അത് യാഥാർത്ഥ്യമാക്കൂ.- എന്ന അടിക്കുറിപ്പിലാണ് നീരജ് വിഡിയോ പോസ്റ്റ് ചെയ്തത്. മകൾക്കും ഭാര്യയ്ക്കുമൊപ്പമമെത്തിയാണ് താരം കാർ വാങ്ങിയത്. രമ്പരാഗത നിറങ്ങളില്‍ നിന്ന് വ്യത്യസ്തമായി യെല്ലോ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് നീരജിന്റേത്.

കേരളത്തിലെ മുന്‍നിര ബി.എം.ഡബ്ല്യു. വിതരണക്കാരായ ഇ.വി.എം.ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് അദ്ദേഹം പുതിയ ബി.എം.ഡബ്ല്യു സ്വന്തമാക്കിയത്. 1.06 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്. മഞ്ഞ നിരത്തിനൊപ്പം കറുപ്പും ചേര്‍ന്നാണ് ഈ വാഹനം അലങ്കരിച്ചിരിക്കുന്നത്. ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള കിഡ്‌നി ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ബമ്പറിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള എല്‍ ഷേപ്പ് എയര്‍ ഇന്‍ടേക്ക് എന്നിവയെല്ലാം ഈ വാഹനത്തെ സ്റ്റൈലിഷാക്കുന്നു. 

പെട്രോള്‍ എന്‍ജിനാണ് ബി.എം.ഡബ്ല്യു എക്‌സ്‌ഡ്രൈവ് 40ഐ മോഡലുകള്‍ക്ക് കരുത്തേകുന്നത്. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇത് 381 എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് സ്‌പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതിലെ ഗിയര്‍ബോക്‌സ്. ഇന്റലിജെന്റ് ഫോര്‍ വീല്‍ഡ്രൈവ് സംവിധാനവും ഇതിലുണ്ട്. കേവലം 5.4 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയും ഈ വാഹനം കൈവരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com