'കുഞ്ഞുങ്ങളുടെ കുഴിമാടത്തിന് മുകളില്‍ നിങ്ങള്‍ക്കൊന്നും പണിയാവില്ല, ഇത് അവസാനിപ്പിക്കണം': മഞ്ജരി

നമ്മുടെ കണ്ണ് തുറക്കാന്‍ എത്ര പേരുടെ ജീവിതം കൂടി നഷ്ടപ്പെടേണ്ടതായുണ്ട്?
മഞ്ജരി/ചിത്രം: ഫേയ്സ്ബുക്ക്
മഞ്ജരി/ചിത്രം: ഫേയ്സ്ബുക്ക്

യുദ്ധക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്കു പിന്തുണയറിയിച്ച് ഗായിക മഞ്ജരി. പലസ്തീനിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. ‘എല്ലാ തരത്തിലുള്ള യുദ്ധത്തെയും കൊലപാതകത്തെയും ഞാൻ അപലപിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. കുഞ്ഞുങ്ങളടക്കം നിരവധി പേരാണ് ഒരോ സെക്കൻഡിലും മരിക്കുന്നത്.  നമ്മുടെ നാട്ടിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ നാം മിണ്ടാതിരിക്കുമോ എന്നും മഞ്ജരി ചോദിക്കുന്നുണ്ട്. 

മഞ്ജരി കുറിച്ചു

ഏതു തരത്തിലുള്ള യുദ്ധത്തേയും കൊലപാതകത്തേയും ഞാന്‍ അപലപിക്കുകയാണ്. ഓരോ ദിവസവും ഓരോ മിനിറ്റിലും ഓരോ സെക്കന്‍ഡിലും കുഞ്ഞുങ്ങളും പുരുഷന്മാരും സ്ത്രീകളും മരിക്കുന്നതിന്റെ വിഡിയോ ആണ് കാണുന്നത്. നമ്മുടെ കണ്ണ് തുറക്കാന്‍ എത്ര പേരുടെ ജീവിതം കൂടി നഷ്ടപ്പെടേണ്ടതായുണ്ട്? നമ്മുടെ നാട്ടില്‍ ഇങ്ങനെ സംഭവിച്ചാല്‍ നിശബ്ദരായി ഇരിക്കുമോ? മതത്തേയോ രാജ്യത്തേയോ കുറിച്ചല്ല ഇത്. ഇത് മനുഷ്യത്വത്തേക്കുറിച്ചാണ്. കുഞ്ഞുങ്ങളുടെ കുഴിമാടത്തിന് മുകളില്‍ നിങ്ങള്‍ക്കൊന്നും പണിതുയര്‍ത്താനാവില്ല. നിരപരാധികളുടെ ഒരു തലമുറയെ നിങ്ങൾ നിഷ്കരുണം ഇല്ലാതാക്കിയിരിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com