'വധശിക്ഷയില്‍ കുറഞ്ഞതൊന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല'; ആലുവ കേസിലെ ശിക്ഷാവിധിയില്‍ ഷെയ്ന്‍

ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണത്തിന് പിന്നാലെ നിരവധി പേര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.  
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന അസഫാക് ആലമിന് തൂക്കുകയര്‍ ലഭിച്ചത്  കേരളക്കര ഒന്നാകെ ആഗ്രഹിച്ചതാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല എന്നാണ് ഷെയ്ന്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരണം. 

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഗോവിന്ദ ചാമിയെ പോലെ ആക്കല്ലേ വേഗം നടപ്പിലാക്കണം, നിങ്ങള്‍ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുകയാണ്, സത്യം, വിധി നടപ്പാക്കി കഴിഞ്ഞാല്‍ ആണ് സന്തോഷിക്കാന്‍ പറ്റുക, തീര്‍ച്ചയായും..വധശിക്ഷ മറ്റേതെങ്കിലും ശിക്ഷ നല്‍കിയിരുന്നുവെങ്കില്‍ നിരാശ തരുന്നതായിരുന്നു. 

ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണത്തിന് പിന്നാലെ നിരവധി പേര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.  ഈ ശിശുദിനത്തില്‍ ഇതിലും നല്ല വാര്‍ത്തയില്ല, കുഞ്ഞു ദിനത്തിലെ വലിയ നീതി എന്നിങ്ങനെയാണ് കമന്റുകള്‍.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു ഏവരും കാത്തിരുന്ന ആലുവ കേസ് വിധി വന്നത്. വധശിക്ഷയ്ക്ക് പുറമെ 5 ജീവപര്യന്തവും വിധിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com