ആഘോഷമാക്കാൻ 'വിട്ടുപിടി'; കിടിലൻ റാപ്പുമായി ശ്രീനാഥ് ഭാസി, ഡാൻസ് പാർട്ടിയിലെ പുതിയ ​ഗാനം

മല്ലു റാപ്പർ ഫെജോ എഴുതി, പാടിയ ​'വിട്ടുപിടി..' എന്ന ഗാനത്തിന് ഈണമൊരുക്കിയത് രാഹുൽ രാജ് ആണ്
ശ്രീനാഥ് ഭാസി/ വിഡിയോ സ്ക്രീൻഷോട്ട്
ശ്രീനാഥ് ഭാസി/ വിഡിയോ സ്ക്രീൻഷോട്ട്

രാധകർക്ക് ആഘോഷമാക്കാൻ തകർപ്പൻ റാപ്പ് ​ഗാനവുമായി സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഡാൻസ് പാർട്ടി ടീം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മല്ലു റാപ്പർ ഫെജോ എഴുതി, പാടിയ ​'വിട്ടുപിടി..' എന്ന ഗാനത്തിന് ഈണമൊരുക്കിയത് രാഹുൽ രാജ് ആണ്. ശ്രീനാഥ് ഭാസിയാണ് ​ഗാനരം​ഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രം ഡിസംബറിൽ തിയറ്ററുകളിൽ എത്തും. 

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ശ്രീനാഥ് ഭാസിയെക്കൂടാതെ മല്ലു റാപ്പർ ഫെജോ, ഫുക്രു, പ്രീതി രാജേന്ദ്രൻ തുടങ്ങിയവരും ഗാനരംഗത്തിലുണ്ട്. രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവരാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്.

ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി,  ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമേരിക്കൻ സ്റ്റേജ് ഷോയിലേക്കുള്ള ഒരു ഡാൻസ് ടീമിന്റെ തയ്യാറെടുപ്പാണ് ചിത്രം. ഒരു ഫാമിലി ഫൺ എന്റർടെയ്നർ മൂഡിലാണ് കഥ മുന്നോട്ട് പോകുന്നത്. കൊച്ചി, ബെം​ഗളൂരു എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com