'ചിത്രം മൊത്തമായി വിനായകൻ എടുത്തു': ധ്രുവനച്ചത്തിരത്തെ പ്രശംസിച്ച് ലിങ്കുസ്വാമി

വിക്രം കൂൾ ആണെന്നും അദ്ദേഹം കുറിച്ചു
ധ്രുവനച്ചത്തിരത്തിൽ വിനായകൻ/ വിഡിയോ സ്ക്രീൻഷോട്ട്, ലിങ്കുസ്വാമി/ ഫെയ്സ്ബുക്ക്
ധ്രുവനച്ചത്തിരത്തിൽ വിനായകൻ/ വിഡിയോ സ്ക്രീൻഷോട്ട്, ലിങ്കുസ്വാമി/ ഫെയ്സ്ബുക്ക്

രാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരം തിയറ്ററിൽ എത്തുകയാണ്. വിക്രവും വിനായകനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോൾ ചിത്രത്തേക്കുറിച്ച് സംവിധായകൻ ലിങ്കുസ്വാമിയുടെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. ചിത്രം വിനായകൻ സ്വന്തമാക്കി എന്നാണ് ലിങ്കുസ്വാമി എക്സിൽ കുറിച്ചത്. 

ചിത്രത്തിന്റെ ഫൈനൽ കട്ട് മുംബൈയിൽ വച്ചാണ് അദ്ദേഹം കണ്ടത്. ചിത്രം ​ഗംഭീരമാണ് എന്നായിരുന്നു ലിങ്കുസ്വാമിയുടെ പ്രതികരണം. വിക്രം കൂൾ ആണെന്നും അദ്ദേഹം കുറിച്ചു. ‘ധ്രുവനച്ചത്തിരത്തിന്റെ ഫൈനൽ കട്ട് മുംബൈയിൽ കാണാനിടയായി. വളരെ ഗംഭീരമായിരിക്കുന്നു.  മികച്ച രീതിയിൽ ചിത്രം എടുത്തിരിക്കുന്നത്. ചിയാൻ വളരെ കൂളാണ്. ചിത്രം വിനായകൻ സ്വന്തമാക്കിയിരിക്കുകയാണ്. വമ്പൻ കാസ്റ്റാണ്. എല്ലാവരും മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്. ഗൗതം മേനോനും ആശംകൾ. ഹാരിസ് ജയരാജിനൊപ്പം ചേർന്ന് മറ്റൊരു രത്നം കൂടി തന്നു. മികച്ച റിലീസിനും ഇതിലും വലിയ വിജയത്തിനും ആശംസകൾ.’- ലിങ്കുസ്വാമി കുറിച്ചു. 

സംവിധായകൻ ​ഗൗതം മേനോനും വിനായകന്റെ പ്രകടനത്തെ പ്രസംസിച്ചുകൊണ്ട് എത്തിയിരുന്നു. വിനായകനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. നവംബർ 24നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെ  ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടില്ല. ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവെക്കുമോ എന്നും ആരാധകർക്ക് ആശങ്കയുണ്ട്.  രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുന്നത്. ‘ധ്രുവനച്ചത്തിരം: ചാപ്റ്റർ വൺ: യുദ്ധകാണ്ഡം' എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഏഴ് വർഷങ്ങൾക്കു ശേഷമാണ് ചിത്രം ഇപ്പോൾ റിലീസിനെത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com