'ആ വീട്ടില്‍ 16 വര്‍ഷമായി താമസിക്കുന്നു, ഞാനും അങ്ങനെയായി': മമ്മൂട്ടിയുടെ പ്രശംസയ്ക്ക്  ജ്യോതികയുടെ മറുപടി

സിംപ്ലിസിറ്റിയാണ് ജ്യോതികയുടെ ട്രേഡ് മാര്‍ക് എന്നാണ് മമ്മൂട്ടി പ്രശംസിച്ചത്
മമ്മൂട്ടിയും ജ്യോതികയും/ ചിത്രം: ഫെയ്സ്ബുക്ക്
മമ്മൂട്ടിയും ജ്യോതികയും/ ചിത്രം: ഫെയ്സ്ബുക്ക്

മ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം നാളെ തിയറ്ററില്‍ എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനിടെ ജ്യോതികയുടെ സിംപ്ലിസിറ്റിയെ മമ്മൂട്ടി പ്രശംസിച്ചിരുന്നു. അതിന് ജ്യോതിക നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

സിംപ്ലിസിറ്റിയാണ് ജ്യോതികയുടെ ട്രേഡ് മാര്‍ക് എന്നാണ് മമ്മൂട്ടി പ്രശംസിച്ചത്. തന്റെ സിംപ്ലിസ്റ്റിക്ക് പിന്നില്‍ സൂര്യയും കുടുംബവും ആണ് എന്നായിരുന്നു ജ്യോതികയുടെ മറുപടി.  ഞാനും സൂര്യയും വളരെ അധികം സിംപിളാണ്. സൂര്യയുടെ കുടുംബവും അങ്ങനെ തന്നെയാണ്. അവിടെ നിന്നാണ് എല്ലാം വരുന്നത്. 16 വര്‍ഷമായി ഞാന്‍ ആ വീട്ടിലാണ് താമസിക്കുന്നത്. അതോടെ ഞാനും അങ്ങനെയായി.- ജ്യോതിക പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. 

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം എന്നതാണ് തന്നെ കാതല്‍ സിനിമയിലേക്ക് ആകര്‍ഷിച്ചത് എന്നാണ് ജ്യോതിക പറയുന്നത്. മലയാളം സിനിമയോട് തനിക്ക് വളരെ അധികം ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ശക്തമായ പ്രമേയവുമായി എത്തുന്ന ചിത്രമാണ് കാതല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ ചിത്രത്തിന് കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശന വിലക്ക് നേരിടുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com