'ആ വിഡ്ഢികള്‍ കാരണമാണ് എന്റെ ആരോഗ്യം നശിച്ചത്': തിയറ്റര്‍ ഉടമകള്‍ക്കെതിരെ അല്‍ഫോണ്‍സ് പുത്രന്‍

'തിയറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ഇടാന്‍ സഹായം ചെയ്ത് കൊടുത്തത് തിയറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ?'
അൽഫോൺസ് പുത്രൻ/ചിത്രം; ഫെയ്സ്ബുക്ക്
അൽഫോൺസ് പുത്രൻ/ചിത്രം; ഫെയ്സ്ബുക്ക്
Published on
Updated on

തിയറ്റര്‍ ഫിലിം കരിയര്‍ ഉപേക്ഷിക്കുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്തെത്തിയിരുന്നു. ആരോഗ്യ പ്രശ്‌നമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കാരണമായി പറഞ്ഞത്. ഇപ്പോള്‍ തിയറ്റര്‍ ഉടമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. 

തന്റെ സുഹൃത്തുക്കളായ കാര്‍ത്തിക് സുബ്ബരാജ്, ബോബി സിന്‍ഹ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രം അല്‍ഫോണ്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. കൂട്ടത്തില്‍ ഒരാളുടെ ചോദ്യം തിയറ്റര്‍ സിനിമകള്‍ ഇനി ചെയ്യില്ലേ എന്നായിരുന്നു. ഇതിനാണ് തിയറ്റര്‍ ഉടമകളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. റിവ്യൂവേഴ്‌സിനായി തിയറ്റര്‍ തുറന്നു കൊടുത്തു എന്നാണ് ആരോപിച്ചത്. തന്റെ ആരോഗ്യം മോശമാക്കിയത് തിയറ്റര്‍ ഉടമകളാണെന്നും അല്‍ഫോണ്‍സ് കുറിച്ചു. 

അല്‍ഫോണ്‍സിന്റെ വാക്കുകള്‍

തിയറ്ററില്‍ വേണോ വേണ്ടേ എന്ന് മാത്രം ഞാന്‍ തീരുമാനിച്ചിട്ടില്ല. തിയറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ഇടാന്‍ സഹായം ചെയ്ത് കൊടുത്തത് തിയറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയറ്ററുകാരന്‍ എന്റെ സിനിമ പ്രമോട്ട് ചെയ്‌തോ? അവര്‍ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവര്‍ പറയുന്ന ഡേറ്റില്‍ വേണം പടം റിലീസ് ചെയ്യാന്‍. ഒരു എഴുത്തുകാരന്‍ എന്ന് പറയുന്നത് ആയിരം മടങ്ങ് വലുതാണ്.  സംവിധായകന്‍ എന്ന നിലയിലാണ് നിങ്ങള്‍ എന്നെ അറിയുന്നത്. ഒരു റൂമില്‍ ഇരുന്ന ചെറിയ എഴുത്തുകാര്‍ എഴുതുന്നതാണ് സിനിമ. എങ്കിലേ പ്രദര്‍ശിപ്പിക്കാനുള്ള സിനിമയാകൂ. എന്റെ കണ്ണീരിനും നിങ്ങള്‍ തിയറ്റര്‍ ഉടമകള്‍ നശിപ്പിക്കാന്‍ അനുവദിച്ച എല്ലാ എഴുത്തുകാരും അര്‍ഹമായ നഷ്ടപരിഹാരം അര്‍ഹിക്കുന്നു. അതുകൊണ്ട് എന്റെ കണ്ണുനീര്‍ പതുക്കെ പോകണം, അതുപോലെ തന്നെ മറ്റ് എഴുത്തുകാരുടെയും കണ്ണുനീര്‍. അതുകഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ ആലോചിക്കാം. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com