ഐഎഫ്എഫ്‌കെ മീഡിയ പാസ്സിനുള്ള അപേക്ഷ നാളെ മുതല്‍; മേള ഡിസംബര്‍ 9ന് തുടങ്ങും

തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബര്‍ ഒന്‍പതു മുതല്‍ 15 വരെയാണ് മേള നടക്കുന്നത്.
ഫയല്‍
ഫയല്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2023 നവംബര്‍ 28ന് (ബുധന്‍) ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബര്‍ ഒന്‍പതു മുതല്‍ 15 വരെയാണ് മേള നടക്കുന്നത്.

മേള റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പണമടച്ചു മീഡിയ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡുകള്‍ ആണ് നല്‍കുന്നത്. ഡ്യൂട്ടി പാസ്സിന് ഫീസ് ഈടാക്കുന്നതല്ല.

ബ്യൂറോ മേധാവികള്‍ ലെറ്റര്‍ പാഡില്‍ മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാസെല്ലില്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസ്സുകള്‍ നല്‍കുകയുള്ളൂ. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിരിക്കണം. 

https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്ത ശേഷം ലഭിക്കുന്ന പ്രൊഫൈല്‍ നമ്പറും ചേര്‍ത്തുവേണം അപേക്ഷിക്കേണ്ടത് . (പേമെന്റ് ഓപ്ഷനില്‍ പോകേണ്ടതില്ല).

മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. വിശദ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ -8089548843, 9961427111 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com