കയ്യിൽ ഐസ്ക്രീമുമായി ദീപിക പദുകോൺ, ആരാധകരുടെ ശ്രദ്ധമുഴുവൻ പുറകിലുള്ള ആളിൽ

കയ്യിൽ ഐസ്ക്രീമുമായി നിൽക്കുന്ന ചിത്രമാണ് ദീപിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
ദീപിക പദുകോൺ/ ഇൻസ്റ്റ​ഗ്രാം
ദീപിക പദുകോൺ/ ഇൻസ്റ്റ​ഗ്രാം

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. സോഷ്യൽ മീഡിയയിലെ താരത്തിന്റെ പോസ്റ്റുകളെല്ലാം വൈറലാവാറുണ്ട്. പുതിയ ചിത്രം ഫൈറ്ററിന്റെ തിരക്കിലാണ് താരമിപ്പോൾ. ഷൂട്ടിങ്ങിന്റെ തിരക്കിനിടയിൽ നിന്നുള്ള താരത്തിന്റെ കോൾഡ് മീൽ ബ്രേക്കാണ് ഇപ്പോൾ ചർച്ചയാവുന്നത്. കയ്യിൽ ഐസ്ക്രീമുമായി നിൽക്കുന്ന ചിത്രമാണ് ദീപിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

ബ്ലൂ ഡെനിം ജീൻസും ജാക്കറ്റുമാണ് ദീപികയുടെ വേഷം. കയ്യിൽ ഐസ്ക്രീമുമായി നിറഞ്ഞ ചിരിയോടെ നിൽക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണുന്നത്. മൈ കോൾഡ് മീൽ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്. അതിനൊപ്പം ഫൈറ്റർ എന്ന ഹാഷ്ടാ​ഗും കൊടുത്തിട്ടുണ്ട്. നിമിഷ നേരംകൊണ്ട് ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 

ബാഡ്മിന്റൺ താരം പിവി സിന്ധു രസകരമായ കമന്റാണ് ചെയ്തത്. മനോഹരമായ ചിത്രം, ദയവായി എന്റെ പങ്കു കൂടി കഴിക്കൂ. എനിക്കെന്തായാലും കഴിക്കാനാവില്ല. എന്നാണ് സിന്ധു കുറിച്ചത്. അതിനിടെ ചിലരുടെ ശ്രദ്ധ പതിഞ്ഞത് ദീപികയുടെ ചിരിച്ചുള്ള നിൽപ്പ് കണ്ട് പിന്നിൽ നിന്ന് ചിരിക്കുന്ന ആളുടെ നേരെയാണ്. ദീപികയുടെ സന്തോഷം അദ്ദേഹത്തിലേക്കും പകർന്നു എന്നാണ് കമന്റുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com