ദുൽഖർ തീ, കിം​ഗ് ഓഫ് കൊത്ത ഇഷ്ടപ്പെട്ടെന്ന് ഒമർ ലുലു

വ്യത്യസ്തനാവാനാണ് ഒമറിന്റെ ശ്രമം എന്നാണ് പരിഹാസം
ഒമർ ലുലു, കിം​ഗ് ഓഫ് കൊത്ത പോസ്റ്റർ/ ഫെയ്സ്ബുക്ക്
ഒമർ ലുലു, കിം​ഗ് ഓഫ് കൊത്ത പോസ്റ്റർ/ ഫെയ്സ്ബുക്ക്

ടിടി റിലീസ് ചെയ്തതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയുന്നത് ദുൽഖർ സൽമാൻ നായകനായി എത്തിയ കിം​ഗ് ഓഫ് കൊത്തയെക്കുറിച്ചുള്ള പോസ്റ്റുകളാണ്. ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പ്രത്യേകിച്ച് ദുൽഖറിന്റെ പ്രകടനമാണ് വിമർശിക്കപ്പെടുന്നത്. ഇപ്പോൾ ചിത്രത്തേയും ദുൽഖറിനേയും പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. 

കിംഗ് ഓഫ് കൊത്ത കണ്ടെന്നും ഇഷ്ടപ്പെട്ടെന്നുമാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഡിക്യു തീ ആണെന്നും ഒമർ കുറിച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ചിലർ ഒമറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുമ്പോൾ വലിയൊരു വിഭാ​ഗം വിമർശനവുമായാണ് എത്തുന്നത്. വ്യത്യസ്തനാവാനാണ് ഒമറിന്റെ ശ്രമം എന്നാണ് പരിഹാസം.

നവാഗതനായ അഭിലാഷ് ജോഷിയാണ് കിം​ഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത്. വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു നിർമാണ്. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം എത്തിയത്. എന്നാൽ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ചിത്രത്തിന് ആയില്ല. ഓണം റിലീസായ ചിത്രം ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞു. തിയറ്ററിൽ എത്തി ഒരുമാസത്തിന് ശേഷമാണ് കൊത്ത ഒടിടിയിൽ എത്തിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com