മഞ്ജു വാര്യർ വീണ്ടും തമിഴിൽ, ഇത്തവണ രജനികാന്തിനൊപ്പം; 'തലൈവർ 170'

ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി എന്നിവർ എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്
ചിത്രം: ഇൻസ്റ്റാ​ഗ്രാം
ചിത്രം: ഇൻസ്റ്റാ​ഗ്രാം

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'തലൈവർ 170'യിൽ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യറും. താരത്തെ സ്വാ​ഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അപ്ഡേറ്റ് പങ്കുവച്ചു. ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി എന്നിവർ എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 

'തലൈവർ 170' എന്നാണ് ചിത്രത്തിന് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com