ജവാന്‍ കണ്ടില്ല, സിനിമ കണ്ട്‌ ആളുകള്‍ എന്നെ അഭിനന്ദിക്കാറുണ്ട്', ഷാരൂഖിനെ നേരിട്ട് കാണണമെന്ന് ഡോ. കഫീല്‍ ഖാന്‍

അഡ്രസോ ഇ-മെയിലോ അറിയാത്തതിനാല്‍ ട്വിറ്റര്‍ വഴിയാണ് കത്തെഴുതിയിരിക്കുന്നത്. 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡോ.കഫീല്‍ ഖാനെ നിങ്ങള്‍ ആരും മറന്നു കാണില്ല. ഉത്തര്‍പ്രദേശിലെ ഘൊരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചപ്പോള്‍ സ്വന്തമായി ഓക്‌സിജന്‍ എത്തിച്ചു നല്‍കി കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ശിശുരോഗ വിഭാഗത്തിലെ ഡോക്ടര്‍. ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ റിലീസായി ഒരു മാസം പിന്നിടുമ്പോഴാണ് ഷാരൂഖിനെ നേരിട്ട് കാണമെന്ന ആഗ്രഹം ഡോക്ടര്‍ പങ്കുവെക്കുന്നത്. അഡ്രസോ ഇ-മെയിലോ അറിയാത്തതിനാല്‍ ട്വിറ്റര്‍ വഴിയാണ് കത്തെഴുതിയിരിക്കുന്നത്. ഘൊരഖ് പൂരിലെ ദുരന്തവും കഫീല്‍ ഖാന്റെ ജീവിതവുമാണ് ജവാന്‍ സിനിമയുടെ പ്രമേയം. 

സ്ത്രീ ശാക്തീകരണം, തിന്മയുടെ മേല്‍ നന്മയുടെ വിജയം എന്നീ വിഷയങ്ങളും സിനിമയില്‍ പ്രമേയമായിട്ടുണ്ട്. ആശുപത്രിയിലെ ദുരന്ത നിമിഷങ്ങള്‍ ചിത്രീകരിച്ചതിന് നിര്‍മാതാവ് ആറ്റ്‌ലിക്കും അദ്ദേഹം നന്ദി അറിയിച്ചു. തപാല്‍ വഴി അയച്ചിട്ടും കത്ത് ഇനിയും കൈയില്‍ എത്തിയിട്ടില്ലെന്ന് മനസിലായതിനാലാണ് ട്വിറ്ററില്‍ കുറിക്കുന്നതെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. 

അതേസമയം താന്‍ സിനിമ കണ്ടിട്ടില്ലെന്നും ആളുകള്‍ സിനിമ കണ്ടിട്ട് അതിലെ കഥാപാത്രം തന്നെപ്പോലെയാണെന്നുമുള്ള സന്ദേശങ്ങള്‍ ധാരാളമായി ലഭിക്കുന്നുവെന്നും ഡോക്ടര്‍ പറയുന്നു. കുട്ടികള്‍ മരിക്കുകയും ഡോക്ടര്‍ ജയിലിലാവുകയും ഒക്കെ ചെയ്യുന്നതാണ് ജവാന്‍ പറയുന്നത്. എന്നാല്‍ സിനിമാ ലോകവും യഥാര്‍ത്ഥ ജീവിതവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഇവിടെ താനും ആ 81 കുടുംബങ്ങളും ഇപ്പോഴും നീതിക്കുവേണ്ടി അലയുകയാണെന്നും ഡോ.കഫീല്‍ ഖാന്‍ കത്തില്‍ വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com