'സിനിമയല്ലേ ഒരു നായിക വേണ്ടേ?'; മമ്മൂട്ടിയോട് ഷാഹിദ കമാൽ

  
ഷാഹിദ കമാൽ, കണ്ണൂർ സ്ക്വാഡ് പോസ്റ്റർ/ ഫെയ്സ്ബുക്ക്
ഷാഹിദ കമാൽ, കണ്ണൂർ സ്ക്വാഡ് പോസ്റ്റർ/ ഫെയ്സ്ബുക്ക്

മ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ കണ്ണൂർ സ്ക്വാഡ് ​ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ. കേരളത്തിലെ പൊലീസ് സംവിധാനത്തെക്കുറിച്ച് കൃത്യമായാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത് എന്നാണ് ഷാഹിദ ഫെയ്സ്ബുക്കിൽ കുറിച്ചത്. ലോൺ എടുക്കാൻ പോയപ്പോൾ അവിടെയുള്ള ക്ളാർക്കിന്റെ പെരുമാറ്റരീതി കറക്ടാണ്. സ്പെഷൽ സ്ക്വാഡിനെ പറ്റി ലോക്കൽ പൊലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചെന്നും വ്യക്തമാക്കി. എന്നാൽ സിനിമയായാൽ നായിക വേണ്ടേ എന്ന ചോ​ദ്യവും ഷാഹിദ ഉന്നയിക്കുന്നുണ്ട്. മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച കണ്ണൂർ സ്ക്വാഡ് പോസ്റ്ററിന് താഴെയാണ് കമന്റുമായി ഷാഹിദ എത്തിയത്.

ഷാഹിദ കമാലിന്റെ കുറിപ്പ്

കണ്ണൂർ സ്ക്വാഡ് കണ്ടു. തിയറ്ററിൽ പോയി തന്നയാണ് കണ്ടത്. അഭിനന്ദനങ്ങൾ. ഒരു റിയൽ സ്റ്റോറി, പൊലീസുകാരെയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാക്കാൻ കഴിഞ്ഞ ചിലത്. കണ്ണൂർ സ്ക്വാഡിൽ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം. ലോൺ എടുക്കാൻ പോയപ്പോൾ അവിടെയുള്ള ക്ളാർക്കിന്റെ പെരുമാറ്റരീതി കറക്ടാണ്. സ്പെഷൽ സ്ക്വാഡിനെ പറ്റി ലോക്കൽ പൊലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു. ഉയർന്ന ഓഫിസർമാരിൽ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദവും 80-20 അനുപാതം ശരിയല്ല. 40 ശതമാനം പൊലീസും നല്ലതാണ്. പിന്നെ മറ്റൊന്ന്, പ്രമേയം എന്താണങ്കിലും സിനിമയല്ലേ ഒരു നായിക വേണ്ടേ ?

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com