'വിഐപി അല്ലെന്നു പറഞ്ഞ് യുപിയില്‍ പ്രവേശനം നിഷേധിച്ചു, ഗോവയില്‍ സ്വീകരണം': വിഡിയോയുമായി നീന ഗുപ്ത

ഗോവയിലെ റിസര്‍വ് ലോഞ്ചില്‍ പ്രവേശിപ്പിച്ചു എന്ന സന്തോഷമാണ് നീന ഗുപ്ത പങ്കുവച്ചത്
നീന ഗുപ്ത/ചിത്രം: ഇൻസ്റ്റാ​ഗ്രാം
നീന ഗുപ്ത/ചിത്രം: ഇൻസ്റ്റാ​ഗ്രാം

ഴിഞ്ഞ ദിവസം ബോളിവുഡ് നടി നീന ഗുപ്തയ്ക്ക് ഉത്തര്‍പ്രദേശിലെ ബറേലി വിമാനത്താവളത്തില്‍ വിഐപി ലോഞ്ചില്‍ പ്രവേശനം നിഷേധിച്ചിരുന്നു. താന്‍ വിഐപി അല്ല എന്നു പറഞ്ഞുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്ന് നീന വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഗോവ വിമാനത്താവളത്തില്‍ നിന്നുള്ള വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ഗോവയിലെ റിസര്‍വ് ലോഞ്ചില്‍ പ്രവേശിപ്പിച്ചു എന്ന സന്തോഷമാണ് നീന ഗുപ്ത പങ്കുവച്ചത്. 

അവസാനം എന്നെ ഗോവ വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ ഇരിക്കാന്‍ അനുവദിച്ചു. ഞാന്‍ വിഐപി ആയി.- എന്നാണ് നീന ഗുപ്ത വിഡിയോയില്‍ പറയുന്നത്. തനിക്ക് നല്ല സ്വീകരണമാണ് ലഭിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തുന്നത്. 

കുറച്ചു ദിവസം മുന്‍പാണ് നീന ഗുപ്ത ബറേലി വിമാനത്താവളത്തില്‍ നിന്നുള്ള ഒരു വിഡിയോ പങ്കുവച്ചത്. റിസര്‍വ് ലോഞ്ചിലേക്ക് എനിക്ക് പ്രവേശനം അനുവദിച്ചില്ല. വിഐപികള്‍ക്കാണ് റിസര്‍വ് ലോഞ്ച് എന്നാണ് ഞാന്‍ കരുതിയിരുന്നത്. ഞാനൊരു വിഐപി ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ സ്ഥാനത്തേക്ക് ഞാന്‍ എത്തിയിട്ടില്ല. വിഐപി ആവാന്‍ ഞാന്‍ കുറച്ചുകൂടി കഷ്ടപ്പെടേണ്ടതായുണ്ട്. ഞാന്‍ ഉറപ്പായും കഷ്ടപ്പെടും.- എന്നാണ് നീന ഗുപ്ത വിഡിയോയില്‍ പറയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com