കുഞ്ഞാറ്റയെ മടിയിലിരുത്തി ഉർവശി, അമ്മയോളം വളർന്നെന്ന് ആരാധകർ; ചിത്രങ്ങൾ 

ഉർവശിയുടെ ഭർത്താവ് ശിവനും മകൻ ഇഷാനുമൊപ്പം മകൾ കുഞ്ഞാറ്റയും ചിത്രത്തിലുണ്ട്
ഉർവശിയും മകളും/ ഇൻസ്റ്റ​ഗ്രാം
ഉർവശിയും മകളും/ ഇൻസ്റ്റ​ഗ്രാം

ലയാളത്തിന്റെ എക്കാലത്തേയും പ്രിയ നായികയാണ് ഉർവശി. ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകെ അമ്പരപ്പിച്ചിട്ടുള്ള താരത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. അടുത്തിടെയാണ് താരം ഇൻസ്റ്റ​ഗ്രാമിലേക്ക് എത്തിയത്. പിന്നാലെ കുടുംബത്തിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഉർവശി പങ്കുവച്ച കുടുംബചിത്രമാണ്. 

ഉർവശിയുടെ ഭർത്താവ് ശിവനും മകൻ ഇഷാനുമൊപ്പം മകൾ കുഞ്ഞാറ്റയും ചിത്രത്തിലുണ്ട്. ആരാധകരുടെ ശ്രദ്ധനേടുന്നത് കുഞ്ഞാറ്റയാണ്. അമ്മയോളം വളർന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. വീണാ നായർ, ബീനാ ആന്റണി, ആർജെ മിഥുൻ തുടങ്ങി സിനിമാ രംഗത്തുള്ളവരും ചിത്രങ്ങൾക്കു കമന്റുമായി എത്തി.

ഉർവശിയ്ക്ക് ആദ്യ ഭർത്താവ് നടൻ മനോജ് കെ ജയനിൽ ഉണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ൽ മനോജ് കെ ജയനുമായി ബന്ധം വേർപെടുത്തിയ ഉർവശി 2013ലാണ് ശിവനെ വിവാഹം ചെയ്യുന്നത്. ഉർവശിയുടെ ഭർത്താവിനും മകനുമായി നല്ല ബന്ധമാണ് കുഞ്ഞാറ്റയ്ക്ക്. ഒന്നിച്ചുള്ള ചിത്രങ്ങൾ ഇതിന് മുൻപും ഉർവശി പങ്കുവച്ചിട്ടുണ്ട്.  കുഞ്ഞാറ്റയെന്ന് വിളിക്കുന്ന തേജ ലക്ഷ്മി വിദേശത്താണ് പഠിക്കുന്നത്. അവധിക്കാലമായതിനാൽ ഉർവശിയുടെ ചെന്നൈയിലെ വീട്ടിലാണിപ്പോൾ കുഞ്ഞാറ്റ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com