'എന്റെ തിരക്കഥ മോഷ്ടിച്ച് സ്വന്തം പേരിലാക്കി'; അസോസിയേറ്റ്സിന് എതിരെ സംവിധായകൻ ഷാദ് അലി കോടതിയിൽ

മുന്‍ അസോസിയേറ്റ്സായ രണ്ട് പേര്‍ക്കെതിരെയാണ് സംവിധായകന്‍ മുംബൈ കോടതിയെ സമീപിച്ചത്
ഷാദ് അലി
ഷാദ് അലി


തിരക്കഥ മോഷ്ടിച്ചു എന്ന ആരോപണവുമായി സംവിധായകന്‍ ഷാദ് അലി രംഗത്ത്. മുന്‍ അസോസിയേറ്റ്സായ രണ്ട് പേര്‍ക്കെതിരെയാണ് സംവിധായകന്‍ മുംബൈ കോടതിയെ സമീപിച്ചത്. തന്റെ തിരക്കഥ മോഷ്ടിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. 

തന്റെ തിരക്കഥ അവരുടെ പേരില്‍ സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് ഷാദ് അലി പറയുന്നത്. കൂടാതെ അവരുടെ കഥയാണെന്ന് പറഞ്ഞ് പല നിര്‍മാതാക്കളേയും ബന്ധപ്പെടുകയാണ് എന്നു പരാതിയിലുണ്ട്. വര്‍ഷങ്ങളായി അലി ഈ തിരക്കഥയ്ക്ക് പിന്നാലെയാണ്. പലപ്പോഴും തന്റെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ചിരുന്ന അവരുമായി ചര്‍ച്ചകള്‍ നടത്തുമായിരുന്നെന്നും അലിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. 

തിരക്കഥ പൂര്‍ണമായും അലിയുടെ സൃഷ്ടിയാണ്. തിരക്കഥ കുറച്ചുകൂടി മെച്ചപ്പെടുത്താം എന്നു പറഞ്ഞാണ് അവര്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് തിരക്കഥ വാങ്ങിക്കുന്നത്. പ്രതിഫലം നല്‍കേണ്ട കാര്യമില്ലായിരുന്നിട്ടു കൂടി അദ്ദേഹം രണ്ടു പേര്‍ക്കും 90,000 രൂപ വീതം നല്‍കിയതായും അഭിഭാഷകന്‍ വ്യക്തമാക്കി. മോഷണം അലി പിടിച്ചതോടെ ഇവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പ്രശ്‌നം പരിഹരിക്കാനായി 5 കോടി രൂപ ആവശ്യപ്പെട്ടതായും പറഞ്ഞു. 

മണിരത്‌നത്തിന്റെ അസിസ്റ്റന്റായാണ് ഷാദ് അലി സിനിമയിലേക്ക് എത്തുന്നത്. സാത്തിയ, ബണ്ടി ഓര്‍ ബബില്‍, സൂര്‍മ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com