പുലര്‍ച്ചെ നാലിനും ആറിനും ലിയോയ്ക്ക് ഷോ ഇല്ല; ഉത്തരവുമായി തമിഴ്നാട് സര്‍ക്കാര്‍, ലംഘിക്കുന്നവര്‍ക്കെതിരെ നടപടിക്ക് പൊലീസ്

ഒരു ദിവസം അഞ്ച് ഷോ മാത്രമേ പാടുള്ളൂ എന്നായിരുന്നു ഉത്തരവ്
ലിയോ പോസ്റ്റർ
ലിയോ പോസ്റ്റർ

ചെന്നൈ: ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ലിയോ. ഈ മാസം 19ന് ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ ചിത്രം പല വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. ഇപ്പോള്‍ ലിയോയുടെ മോണിങ് ഷോ തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. 

നാലു മണിക്കും ആറ് മണിക്കുമുള്ള ഷോകള്‍ തടഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. നിയമലംഘനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ചെന്നൈ പൊലീസ് പ്രത്യേക ടീമിനെ രൂപീകരിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. 

ഇന്നലെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ലിയോ' തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. ഒരു ദിവസം അഞ്ച് ഷോ മാത്രമേ പാടുള്ളൂ എന്നായിരുന്നു ഉത്തരവ്. അടുത്തിടെ അനുവദിച്ച സ്‌പെഷ്യല്‍ ഷോകള്‍ ഉള്‍പ്പടെ ആയിരുന്നു അത്. രാവിലെ 9 മണിക്ക് ഷോ ആരംഭിച്ചാല്‍ അര്‍ധരാത്രി 1.30ന് ഷോ അവസാനിപ്പിക്കണം. ഒക്ടോബര്‍ 19 മുതല്‍ 24 വരെയാണ് നിബന്ധന ബാധകമാകുക എന്നാണ് ഉത്തരവില്‍ പറയുന്നു. 

സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം ലഭിച്ച തിയറ്ററുകള്‍ സുരക്ഷ ഒരുക്കണം. കൂടാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും ഉറപ്പാക്കണം. ടിക്കറ്റ് നിരക്ക് അനധികൃതമായി വര്‍ധിപ്പിക്കുന്ന തിയറ്ററുകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com