'ലിയോ'യ്ക്ക് പ്രത്യേക ഷോ ഇല്ല; ആവശ്യം തള്ളി തമിഴ്നാട് സർക്കാർ; രാവിലെ ഏഴു മണിക്കും പ്രദർശനമില്ല

ആദ്യത്തെ ആറു ദിവസത്തേക്കാണ് നിർമ്മാതാക്കൾ ഇളവ് തേടിയത്
ലിയോ പോസ്റ്റർ/ ഫയൽ
ലിയോ പോസ്റ്റർ/ ഫയൽ

ചെന്നൈ: സൂപ്പർ താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് പ്രത്യേക പ്രദർശനം അനുവദിക്കണമെന്ന ആവശ്യം തമിഴ്നാട് സർക്കാർ തള്ളി. പുലർച്ചെ നാലുമണിക്ക് പ്രത്യേക ഷോ നടത്താൻ അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യമാണ് സർക്കാർ തള്ളിയത്. ആദ്യത്തെ ആറു ദിവസത്തേക്കാണ് നിർമ്മാതാക്കൾ ഇളവ് തേടിയത്. 

ഡിജിപിയുടെ കൂടി അഭിപ്രായം കൂടി തേടിയശേഷമാണ് തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. രാവിലെ ഏഴുമണിക്ക് ഷോ നടത്താൻ അനുവാദം നൽകിക്കൂടേ എന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശവും അം​ഗീകരിച്ചില്ല. രാവിലെ ഒമ്പതു മണി മുതൽ പുലർച്ചെ ഒരു മണി വരെ അഞ്ചു ഷോ നടത്താനാണ് സർക്കാർ അനുവാദം നൽകിയിട്ടുള്ളത്. 

പുലർ‌ച്ചെ നാലുമണിക്ക് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ തമിഴ്നാട് സർക്കാർ വിഷയത്തിൽ തീരുമാനമെടുക്കട്ടെ എന്ന് അഭിപ്രായപ്പെട്ട കോടതി, പ്രത്യേക ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. പകരം സിനിമാ നിർമ്മാതാക്കളുമായി ഈ വിഷയത്തിൽ വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കുയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com