'ഞങ്ങളുടെ എല്ലാം ആയിരുന്നു', ലക്ഷ്മി ​ഗോപാലസ്വാമിയുടെ അമ്മ അന്തരിച്ചു

സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് അമ്മയുടെ മരണവാർത്ത അറിയിച്ചത്
ലക്ഷ്മി ​ഗോപാലസ്വാമി അമ്മയ്ക്കൊപ്പം/ചിത്രം: ഇൻസ്റ്റ​ഗ്രാം
ലക്ഷ്മി ​ഗോപാലസ്വാമി അമ്മയ്ക്കൊപ്പം/ചിത്രം: ഇൻസ്റ്റ​ഗ്രാം

ടി ലക്ഷ്മി ​ഗോപാലസ്വാമിയുടെ അമ്മ ഉമാ ഗോപാലസ്വാമി അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് അമ്മയുടെ മരണവാർത്ത അറിയിച്ചത്. സംസ്കാരം നടത്തി. 

അ​ഗാധ ദുഃഖത്തോടെ അമ്മ ഞങ്ങളിൽ നിന്ന് വിട്ടുപിരിഞ്ഞ വിവരം നിങ്ങളെ അറിയിക്കുകയാണ്. അമ്മ ഞങ്ങളുടെ എല്ലാം ആയിരുന്നു.- എന്നാണ് അമ്മയുടെ പഴയ ചിത്രത്തിനൊപ്പം ലക്ഷ്മി കുറിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആദരാഞ്ജലി കുറിച്ചത്. ശ്വേതാ മേനോൻ, രചന നാരായണൻകുട്ടി, ജ്യോത്സന, ​ഗായത്രി അശോകൻ, മന്യ തുടങ്ങിയ നിരവധി പേർ ലക്ഷ്മിയുടെ വേദനയിൽ പങ്കുചേർന്നു.

കർണാടക സ്വദേശിയായ എം.കെ. ഗോപാലസ്വാമിയുടെയും ഉമാ ഗോപാലസ്വാമിയുടെയും മൂത്ത മകളാണ് ലക്ഷ്മി ​ഗോപാലസ്വാമി. അർജുൻ അനുജനാണ്. കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങൾ ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നർത്തകി എന്ന നിലയിലും ശ്രദ്ധേയയായ താരം അവിവാഹിതയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com