'ഇപ്പോള്‍ താല്‍പ്പര്യം സിനിമയില്‍, രാഷ്ട്രീയത്തിലേക്ക് ഇല്ല': ശ്രുതി ഹാസന്‍

നിലവില്‍ താന്‍ സിനിമയുടെ തിരക്കിലാണെന്നും കരിയര്‍ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു ശ്രുതി ഹാസന്‍ പറഞ്ഞത്
ശ്രുതി ഹാസന്‍/ചിത്രം: ഫേയ്സ്ബുക്ക്
ശ്രുതി ഹാസന്‍/ചിത്രം: ഫേയ്സ്ബുക്ക്

സിനിമയിലും സംഗീതത്തിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ശ്രുതി ഹാസന്‍. തെന്നിന്ത്യന്‍ സിനിമാലോകത്ത് ശക്തമായ സാന്നിധ്യമാണ് താരം. താരം രാഷ്ട്രിയ പ്രവേശനത്തിന് ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അച്ഛന്‍ കമല്‍ഹാസന്റെ മക്കള്‍ നീത് മക്കത്തില്‍ ചേരുമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ അച്ഛനെ സഹായിരിക്കും എന്നുമായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ ഇതില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. 

നിലവില്‍ താന്‍ സിനിമയുടെ തിരക്കിലാണെന്നും കരിയര്‍ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു ശ്രുതി ഹാസന്‍ പറഞ്ഞത്. നിലവില്‍, പുതിയ സിനിമകളുമായി ഏറെ തിരക്കിലാണ് ഞാന്‍. എന്റെ താല്‍പ്പര്യം ഈ രംഗത്ത് മാത്രമാണ്. ശക്തമായ സിനിമകളിലൂടെ എന്റെ കരിയര്‍ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമില്ല.- എന്നായിരുന്നു ശ്രുതി ഹാസന്‍ പറഞ്ഞത്. 

നിരവധി സിനിമകളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. പ്രഭാസ് നായകനായി എത്തുന്ന ചിത്രം സലാറില്‍ ശ്രുതി ശക്തമായ വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ബോളിവുഡ് ചിത്രം ഗി ഐയിലും താരം എത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com