പർവ പോസ്റ്റർ, വിവേക് അ​ഗ്നിഹോത്രി/ ചിത്രം: ഫെയ്‌സ്‌ബുക്ക്
പർവ പോസ്റ്റർ, വിവേക് അ​ഗ്നിഹോത്രി/ ചിത്രം: ഫെയ്‌സ്‌ബുക്ക്

മഹാഭാരതം പ്രചോദനം, പര്‍വയുമായി വിവേക് അഗ്നിഹോത്രി; എത്തുന്നത് മൂന്നു ഭാഗങ്ങളിലായി

പ്രമുഖ എഴുത്തുകാരന്‍ എസ്എല്‍ ഭൈരപ്പയുടെ കന്നഡ നോവലായ 'പര്‍വ'യെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്

പുതിയ ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരുക്കുന്ന ചിത്രത്തിന് 'പര്‍വ' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പ്രമുഖ എഴുത്തുകാരന്‍ എസ്എല്‍ ഭൈരപ്പയുടെ കന്നഡ നോവലായ 'പര്‍വ'യെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 

ബിഗ് അനൗണ്‍സ്‌മെന്റ്: മഹാഭാരതം ചരിത്രമാണോ അതോ മിത്തോളജിയോ? പദ്മഭൂഷന്‍ ഡോ. എസ്എല്‍ ഭൈരപ്പയുടെ മോഡേണ്‍ ക്ലാസിക് ആയ: പര്‍വ- ആന്‍ എപിക് ടെയില്‍ ഓഫ് ധര്‍മയെ ആസ്പദമാക്കിയാണ് ചിത്രം. മാസ്റ്റര്‍പീസുകളുടെ മാസ്റ്റര്‍പീസ് എന്ന് പര്‍വയെ വിളിക്കാന്‍ കാരണമുണ്ട്.- എന്നാണ് സന്തോഷം പങ്കുവച്ചുകൊണ്ട് വിവേക് അഗ്നിഹോത്രി കുറിച്ചത്. 

വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന് മൂന്നു ഭാഗങ്ങളിലായാണ് എത്തുക. കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായാവും ചിത്രം ഒരുക്കുക. മഹാഭാരതത്തിന്റെ പുനഃര്‍വായനയാണ് പര്‍വ നോവലിലൂടെ എസ്എല്‍ ഭൈരപ്പ നടത്തിയിരിക്കുന്നത്. നിര്‍മാതാവും നടിയുമായ പല്ലവി ജോഷി, സംവിധായകന്‍ പ്രകാശ് ബെല്‍വാടി, എഴുത്തുകാരന്‍ എസ്. എല്‍ ഭൈരപ്പ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ചിത്രത്തിലെ താരനിരയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 
കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെയാണ് വിവേക് ശ്രദ്ധേയനാകുന്നത്. ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി ഒരുക്കിയ 'ദി വാക്സിന്‍ വാര്‍' ആയിരുന്നു അദ്ദേഹത്തിന്റെ ഒടുവിലത്തെ ചിത്രം. ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ ചിത്രത്തിനായില്ല. പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെന്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com