'ആപ്പിൾ ഓഫ് മൈ ഐസ്', മകൾക്കൊപ്പമുള്ള ചിത്രവുമായി ശാലിനി, അണ്ണൻ എവിടെയെന്ന് ആരാധകർ

ആരാധകർക്കിടയിൽ വൈറലാവുകയാണ് ചിത്രം
മകൾക്കൊപ്പം ശാലിനി, ശാലിനിയും അജിത്തും/ ഇൻസ്റ്റ​ഗ്രാം
മകൾക്കൊപ്പം ശാലിനി, ശാലിനിയും അജിത്തും/ ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് അജിത് കുമാറും ശാലിനിയും. ഒരുകാലത്ത് മലയാളത്തിലെ സൂപ്പർഹിറ്റ് നായികയായിരുന്ന ശാലിനി വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് താരം. കുടുംബത്തിന്റെ വിശേഷങ്ങൾ ശാലിനി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോൾ ശ്രദ്ധനേടുന്നത് ശാലിനി പങ്കുവച്ച പുതിയ ചിത്രമാണ്. മകൾക്കൊപ്പമുള്ള ചിത്രമാണ് ശാലിനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആപ്പിൾ ഓഫ് മൈ ഐസ് എന്ന അടിക്കുറിപ്പിലാണ് മനോഹര ചിത്രം പോസ്റ്റ് ചെയ്തത്. പച്ച സാരിയിലാണ് ശാലിനിയെ ചിത്രത്തിൽ കാണുന്നത്. ബ്ലാക്ക് ​ഗൗണാണ് അനൗഷ്ക ധരിച്ചിരിക്കുന്നത്. എന്തായാലും ആരാധകർക്കിടയിൽ വൈറലാവുകയാണ് ചിത്രം. 

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അമ്മയെ പോലെ മകളും സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. അജിത്തിനെ അന്വേഷിച്ചുകൊണ്ട് കമന്റുകൾ എത്തുന്നുണ്ട്. ആ ചിത്രത്തിന് മുൻപായി സഹോദരി ശാമിലിക്കൊപ്പമുള്ള ഒരു ചിത്രവും ശാലിനി പങ്കുവച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com