'കലാപമാണെങ്കിലും നിനക്കൊപ്പം നില്‍ക്കും, ഹാപ്പി ബര്‍ത്ത്‌ഡേ ബേബി'; മലൈകയ്ക്ക് ആശംസകളുമായി അര്‍ജുന്‍ കപൂര്‍

മലൈകയ്‌ക്കൊപ്പമുള്ള മനോഹര ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് താരസുന്ദരി മലൈക അറോറയുടെ ജന്മദിനമാണ് ഇന്ന്. മലൈകയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടനും താരത്തിന്റെ കാമുകനുമായ അര്‍ജുന്‍ കപൂര്‍. മലൈകയ്‌ക്കൊപ്പമുള്ള മനോഹര ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.   

'ഹാപ്പി ബര്‍ത്ത്‌ഡേ ബേബി, ഈ ചിത്രമാണ് നമ്മള്‍. നീയാണ് ചിരിയും സന്തോഷവും വെളിച്ചവും കൊണ്ടുവന്നത്. കലാപമാണെങ്കില്‍ പോലും ഞാന്‍ നിനക്കൊപ്പം നില്‍ക്കും.'- എന്നാണ് അര്‍ജുന്‍ കപൂര്‍ കുറിച്ചു. ലവ് യൂ എന്നാണ് പോസ്റ്റിന് താഴെ കമന്റുമായി മലൈക എത്തിയത്. 

വര്‍ഷങ്ങളായി പ്രണയത്തിലാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. 2019ലാണ് ഇരുവരും പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എല്ലാ റിപ്പോര്‍ട്ടുകളേയും തള്ളിക്കൊണ്ടാണ് അര്‍ജുന്‍ കപൂറിന്റെ ബര്‍ത്ത്‌ഡേ പോസ്റ്റ് എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com