'മോഹന്‍ലാല്‍ എന്റെ ആത്മീയ ഗുരു, കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ബുദ്ധ സന്യാസിയായിരുന്നു': ലെന

മോഹന്‍ലാലിനെ തന്റെ ആത്മീയ ഗുരുവായിട്ടാണ് കാണുന്നതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗില്‍ താരം പറഞ്ഞു
ലെന/ചിത്രം: ടിപി സൂരജ്
ലെന/ചിത്രം: ടിപി സൂരജ്

ത്മീയ യാത്രയില്‍ തന്നെ സഹായിച്ചത് നടന്‍ മോഹന്‍ലാലാണെന്ന് നടി ലെന. മോഹന്‍ലാലിനെ തന്റെ ആത്മീയ ഗുരുവായിട്ടാണ് കാണുന്നതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗില്‍ താരം പറഞ്ഞു. 

മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു. 2008ല്‍ തനിക്ക് അതിന് അവസരം ലഭിച്ചു. ഭഗവാന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മോഹന്‍ലാല്‍ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി. ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാന്‍ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വര്‍ഷം കൊണ്ട് എന്റെ ജീവിതം തന്നെ മാറി.- ലെന പറഞ്ഞു. 

കഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധസന്യാസി ആയിരുന്നെന്നും ലെന അവകാശപ്പെട്ടു. 63 വയസില്‍ താന്‍ മരിച്ചു. ആ ജീവിതം മുഴുവന്‍ തനിക്ക് ഓര്‍മയുണ്ടെന്നുമാണ് താരം പറയുന്നത്. 

നടി എന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരിയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്നാണ് പുസ്തകത്തിന് പേര് നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിനെ തന്റെ ആത്മീയ ഗുരുവായാണ് കാണുന്നതെന്നും അദ്ദേഹത്തിന് പുസ്തകം കൈമാറിയെന്നും താരം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com