ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

മലയാളത്തിന്റെ മഹാ നടൻ 72ന്റെ നിറവിൽ; മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

അർധ രാത്രിയിൽ മമ്മൂട്ടിയുടെ വീടിനു മുന്നിൽ ആരാധകർ തടിച്ചുകൂടി. വിവിധ ഇടങ്ങളിൽ നിന്നുള്ളവരാണ് മമ്മൂട്ടിയുടെ വീടിനു മുന്നിൽ തടിച്ചു കൂടിയത്

കൊച്ചി: മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിക്ക് ഇന്ന് 72ാം പിറന്നാൾ. പ്രിയപ്പെട്ട താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ. ഒരാഴ്ച മുൻപ് തന്നെ പ്രിയ നടന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ ആരാധകർ തുടങ്ങിയിരുന്നു. 

അതിനിടെ അർധ രാത്രിയിൽ മമ്മൂട്ടിയുടെ വീടിനു മുന്നിൽ ആരാധകർ തടിച്ചുകൂടി. ഇതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു. വിവിധ ഇടങ്ങളിൽ നിന്നുള്ളവരാണ് മമ്മൂട്ടിയുടെ വീടിനു മുന്നിൽ തടിച്ചു കൂടിയത്.

ആർപ്പു വിളിച്ചും ആശംസകൾ അറിയിച്ചും അഭിവാദ്യം അർപ്പിച്ചും അവർ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി. ദുൽഖറും മമ്മൂട്ടിയും ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തുകയും ചെയ്തു. ഒപ്പം രമേഷ് പിഷാരടിമുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com