'അരവിന്ദ് സ്വാമി എന്റെ മകൻ, ജനിച്ച ഉടനെ ദത്ത് നൽകി': തുറന്നു പറഞ്ഞ് നടൻ ‌ഡൽഹി കുമാർ

അരവിന്ദ് സ്വാമിയുമായി അച്ഛൻ മകൻ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഡൽഹി കുമാർ, അരവിന്ദ് സ്വാമി/ഫോട്ടോ: ട്വിറ്റർ
ഡൽഹി കുമാർ, അരവിന്ദ് സ്വാമി/ഫോട്ടോ: ട്വിറ്റർ

രവിന്ദ് സ്വാമി തന്റെ മകനാണെന്ന് നടൻ ഡൽഹി കുമാർ. ജനിച്ച ഉടൻ കുഞ്ഞിനെ സഹോദരിക്ക് ദത്ത് കൊടുക്കുകയായിരുന്നു. അരവിന്ദ് സ്വാമിയുമായി അച്ഛൻ മകൻ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹൈൻവുഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡൽഹി കുമാറിന്റെ വെളിപ്പെടുത്തൽ.

‘ജനിച്ച ഉടനെ മക്കളില്ലായിരുന്ന എന്റെ സഹോദരിക്ക് അരവിന്ദ് സ്വാമിയെ ദത്ത് കൊടുത്തു. പിന്നീട് ആ കുടുംബവുമായി അരവിന്ദ് സ്വാമി കൂടുതല്‍ അറ്റാച്ച്‌ ആയി.  ഈ കാര്യങ്ങളെല്ലാം അവന് അറിയാം. എന്തെങ്കിലും പരിപാടിക്കായി മാത്രമേ വീട്ടിലേക്ക് അരവിന്ദ് വരുന്നത്. വന്ന ഉടനെ അവന്‍ പോകുകയും ചെയ്യും. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ അച്ഛൻ – മകൻ എന്ന ബന്ധം നിലനിര്‍ത്താൻ കഴിഞ്ഞില്ല. കാണുമ്പോൾ സുഖമാണോ എന്ന് ചോദിക്കും.’- ഡൽഹി കുമാർ പറഞ്ഞു. 

അരവിന്ദ് സ്വാമിയ്‌ക്കൊപ്പം സിനിമ ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥയും സാഹചര്യവും നല്ലതാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അരവിന്ദ് സ്വാമിയ്‌ക്കൊപ്പം അഭിനയിക്കും. ഇതുവരെ അഭിനയിക്കാതിരുന്നത് അത്തരം ഒരു കഥ വരാതിരുന്നത് കൊണ്ടാണെന്നും അല്ലാതെ ശത്രുതയല്ല എന്നുമാണ് ഡൽഹി കുമാർ പറഞ്ഞത്. 

മണിരത്നത്തിന്റെ ദളപതി എന്ന ചിത്രത്തിലൂടെയായിരുന്ന അരവിന്ദ് സ്വാമി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. താൻ സീരിയൽ നടൻ ഡല്‍ഹി കുമാറിന്റെ മകനാണെന്ന് അന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് തെളിയിക്കുന്ന ഒരു ചിത്രം പോലും ഉണ്ടായിരുന്നില്ല. കൂടാതെ ഡൽഹി കുമാറും ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. പിന്നീട് ഇതേക്കുറിച്ച് അരവിന്ദ് സ്വാമി എവിടെയും സംസാരിച്ചിട്ടില്ല. വിക്കി പീഡിയയില്‍ അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് ചെന്നൈയിലെ പ്രമുഖ കണ്ണാശുപത്രിയായ ശങ്കര നേത്രാലയയുടെ സ്ഥാപകരില്‍ ഒരാളും പ്രമുഖ വ്യവസായിയുമായ വെങ്കടരാമ ദുരൈസ്വാമി എന്ന പേരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com