രണ്ട് സിനിമകൾ പെട്ടിയിൽ; 'മനസിന്‍റെ ഭാരം ഭയങ്കരമാണ്, പറ്റുന്നില്ല': സിനിമ നിർത്തുകയാണെന്ന് സംവിധായകൻ

സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ത്രയം’, ശ്രീനാഥ് ഭാസി നായകനായ ‘നമുക്ക് കോടതിയില്‍ കാണാം’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സഞ്ജിത്ത്
സഞ്ജിത്ത് ചന്ദ്രസേനൻ, നമുക്ക് കോടതിയില്‍ കാണാം, ത്രയം എന്നീ സിനിമകളുടെ പോസ്റ്റർ/ ഫെയ്സ്ബുക്ക്
സഞ്ജിത്ത് ചന്ദ്രസേനൻ, നമുക്ക് കോടതിയില്‍ കാണാം, ത്രയം എന്നീ സിനിമകളുടെ പോസ്റ്റർ/ ഫെയ്സ്ബുക്ക്

സിനിമ നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് യുവ സംവിധായകൻ സഞ്ജിത്ത് ചന്ദ്രസേനൻ. രണ്ട് സിനിമകൾ ചിത്രീകരണം പൂർത്തിയാക്കി പെട്ടിയിലിരിക്കുമ്പോഴാണ് സംവിധാനം നിർത്തുന്നുവെന്ന് സഞ്ജിത്ത് അറിയിച്ചത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. മാനസികമായ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും സഞ്ജിത്ത് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 

സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ത്രയം’, ശ്രീനാഥ് ഭാസി നായകനായ ‘നമുക്ക് കോടതിയില്‍ കാണാം’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സഞ്ജിത്ത്. രണ്ട് സിനിമകളുടേയും ചിത്രീകരണം പൂർത്തിയായെങ്കിലും റിലീസ് ചെയ്തിട്ടില്ല. ചിത്രങ്ങൾ വൈകാതെ റിലീസ് ചെയ്യുമെന്നും സഞ്ജിത്ത് വ്യക്തമാക്കുന്നുണ്ട്. 

കഴിഞ്ഞ ഒരു വര്‍ഷമായി സിനിമ ചെയ്യാത്തത് എന്തുകൊണ്ട്, ചെയ്ത രണ്ട് സിനിമകള്‍ ഇറങ്ങാത്തത് എന്തുകൊണ്ട് എന്ന ചോദ്യങ്ങള്‍.. രണ്ട് സിനിമയും കഴിഞ്ഞ് ഇരിക്കുകയാണ്. പ്രശ്നം എന്തുമാവട്ടെ അതൊക്കെ എന്‍റെ പ്രശ്നങ്ങള്‍ ആയി കണ്ട് ഞാന്‍ സിനിമ തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണ്. ഞാന്‍ സിനിമയില്‍ വന്നത് വളരെ കഷ്ടപ്പെട്ടാണ്. എന്‍റെ ആരും സിനിമയില്‍ ഇല്ല. എന്നിട്ടും വളരെ കഷ്ടപ്പെട്ട് ഞാന്‍ എത്തി. ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഇവിടെവരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം. പക്ഷേ ഈ മനസിന്‍റെ ഭാരം ഭയങ്കരമാണ്. പറ്റുന്നില്ല. ജീവിതത്തില്‍ ഒരിക്കല്‍ തോറ്റു എന്ന് തോന്നിയപ്പോള്‍ ജീവിക്കണമെന്ന് തോന്നിയത് സിനിമയില്‍ വന്നപ്പോഴാണ്. ഇനി എന്ത്, എന്തിന് എന്ന ഒരു ചോദ്യം മാത്രം ബാക്കി. ഈ സിനിമകള്‍ അടുത്ത് തന്നെ റിലീസ് ആവും.- സഞ്ജിത്ത് കുറിച്ചു. 

2022 ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രമാണ് ത്രയം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആയിരുന്നു നിര്‍മാണം. ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ് തുടങ്ങിയ വൻ താരനിരയിലാണ് ചിത്രം എത്തിയത്. ടീസറും പുറത്തുവന്നിരുന്നു. ശ്രീനാഥ് ഭാസി നായകനായി എത്തിയ നമുക്ക് കോടതിയില്‍ കാണാം’ എന്ന ചിത്രം സെപ്റ്റംബറിലാണ് പൂർത്തിയാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com