'ഞാൻ തിരിച്ചെത്തി': കറുപ്പിൽ സ്റ്റൈലിഷായി അച്ചു ഉമ്മൻ

കറുപ്പിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രത്തിനൊപ്പമാണ് അച്ചു ഉമ്മന്റെ തിരിച്ചുവരവ്
അച്ചു ഉമ്മൻ/ഫോട്ടോ: ഫെയ്സ്ബുക്ക്
അച്ചു ഉമ്മൻ/ഫോട്ടോ: ഫെയ്സ്ബുക്ക്

ണ്ടന്റ് ക്രിയേഷനിലേക്ക് തിരിച്ചെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. കറുപ്പിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രത്തിനൊപ്പമാണ് അച്ചു ഉമ്മന്റെ തിരിച്ചുവരവ്. തന്റെ പ്രൊഫഷനോടുള്ള ഇഷ്ടം വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പിനൊപ്പമാണ് അച്ചു ചിത്രം പങ്കുവച്ചത്. 

കണ്ടന്റ് ക്രിയേഷനെ ആശ്ളേഷിച്ചുകൊണ്ട് ഞാൻ തിരിച്ചെത്തിയിരിക്കുന്നു. അത് ഉൾക്കൊള്ളുന്നതായിരിക്കണം എന്റെ കം ബാക്ക് ലുക്കെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു.  ഈ തൊഴിലിനോടുള്ള എന്റെ സ്‌നേഹത്തിന്റെ സാക്ഷ്യപത്രമായ, ക്ഷമാപണമില്ലാത്ത ആത്മപ്രകാശനത്തിന്റെ പ്രതീകമായി അത് നിലകൊള്ളുന്നു.- അച്ചു ഉമ്മൻ കുറിച്ചു. 

ഡാഷ് ആൻഡ് ഡോട്ട് എന്ന ഫാഷൻ ബ്രാൻഡിന്റെ സ്ലീവ്‌ലെസ് പാന്റ് സ്യൂട്ടാണ് അച്ചുവിന്റെ വേഷം. ഫുൾ ബ്ലാക്കിലാണ് ഡ്രസ്. ഗുച്ചിയുടെ പേൾ മുത്തുകൾ പതിപ്പിച്ച ചുവന്ന ലെതറിലുള്ള മിനി ബ്രോഡ്‍വേ ബീ ഷോൾഡർ ബാഗാണ് അതിനൊപ്പം സ്റ്റൈൽ ചെയ്തിരിക്കുന്നത്. 

പിതാവ് ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് തന്റെ ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു അച്ചു. ഉപതെരഞ്ഞെടുപ്പിൽ സഹോദരനെ ചാണ്ടി ഉമ്മന്റെ പ്രചാരണത്തിലും മുൻപന്തിയിലുണ്ടായിരുന്നു. പ്രചാരണവേളയില്‍ തന്റെ ജോലിയെ ചൊല്ലി അച്ചു സൈബര്‍ ആക്രമണവും നേരിട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com