കള്ളം പറഞ്ഞ് റിലേഷൻഷിപ്പിൽ തുടരാൻ കഴിയില്ല, ആനന്ദ് ഇപ്പോൾ സഹോദരനെ പോലെ; കനി കുസൃതി

ഫാമിലി എന്ന ഫീൽ എനിക്ക് ഇഷ്‌ടമാണ് എന്നാൽ സ്വന്തമായി ഒരു കുടുംബം എന്നൊന്നും എനിക്ക് കുട്ടിക്കാലം മുതൽ ആ​ഗ്രഹം ഇല്ല- കനി
കനി കുസൃതി, ആനന്ദ് ​ഗാന്ധി/ ഇൻസ്റ്റ​ഗ്രാം
കനി കുസൃതി, ആനന്ദ് ​ഗാന്ധി/ ഇൻസ്റ്റ​ഗ്രാം

സ്വന്തം കാഴ്‌ചപ്പാടുകളെ കുറിച്ച് തുറന്നു പറയാൻ ധൈര്യം കാണിച്ചിട്ടുള്ള വ്യക്തിയാണ് നടി കനി കുസൃതി. ഇപ്പോഴിതാ പങ്കാളിയായ ആനന്ദ് ​ഗാന്ധിയുമായുള്ള ബന്ധത്തിലുണ്ടായ മാറ്റത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. ചലചിത്ര നിർമാതാവും സംരംഭകനുമായ ആനന്ദ് ​ഗാന്ധിയുമായി വർഷങ്ങളായി കനി ലിവ്‌ ഇൻ റിലേഷൻഷിപ്പിലായിരുന്നു. 

'അച്ഛനും അമ്മയ്‌ക്കും ഉപരി വളരെ കംഫർട്ട് തരുന്നൊരിടമാണ് ആനന്ദ് എനിക്ക്. ആനന്ദുമായി എല്ലാം തുറന്നു പറയാനും ചർച്ച ചെയ്യാനും കഴിയും. പങ്കാളി എന്ന ബന്ധത്തിൽ നിന്നും ഇപ്പോൾ ആനന്ദ് എനിക്ക് ഒരു സഹോദരനെ പോലെയാണ്. ഇതൊക്കെ കേൾക്കുമ്പോൾ ആളുകൾ എന്നെ ചീത്ത വിളിക്കുമായിരിക്കും. ഞാൻ ഓപ്പൺ റിലേഷൻഷിപ്പ് ആ​ഗ്രഹിക്കുന്ന ഒരാൾ ആണ്. എനിക്ക് മൂന്നാമതൊരാളായി നിൽക്കാനാണ് ആ​ഗ്രഹം.'- വാണ്ടർവാൾ മീഡിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കനി.

'ഫാമിലി എന്ന ഫീൽ എനിക്ക് ഇഷ്‌ടമാണ് എന്നാൽ സ്വന്തമായി ഒരു കുടുംബം എന്നൊന്നും എനിക്ക് കുട്ടിക്കാലം മുതൽ ആ​ഗ്രഹം ഇല്ല. സുഹൃത്തും അവരുടെ പങ്കാളിയും താമസിക്കുന്ന വീട്ടിൽ പോവുകയാണെന്നും അങ്ങനെ നിൽക്കാനാണ് താൽപര്യം. അവർക്ക് കുട്ടിയുണ്ടെങ്കിൽ കുട്ടിയെ വളർത്താനും എനിക്ക് ഇഷ്‌ടമാണ്. 

റിലേഷൻഷിപ്പിൽ ഇരുവർക്കും അവരുടെ സ്‌പേയ്‌സ് ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്‌ടപ്പെടുന്ന ആളാണ് ഞാൻ. ആനന്ദിനെ കണ്ടുമുട്ടിയപ്പോൾ ഇതു മതി എന്നായിരുന്നു. എന്നാൽ കുറേ കഴിഞ്ഞപ്പോൾ അതിൽ മാറ്റം വന്നു. എന്റെ ഇഷ്‌ടങ്ങളും ഇഷ്‌ടമില്ലാമകളും മറ്റൊരാളിലേക്ക് അടിച്ചേൽപ്പിക്കേണ്ട കാര്യമില്ല. ആനന്ദ് മോണോ​ഗോമസ് ആണ്. ഒരു പങ്കാളിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വ്യക്തിയാണ് ആനന്ദ്. 

ആനന്ദിനോടും പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട് റിലേഷൻഷിപ്പിൽ മറ്റൊരാളെ കൂടി ഉൾക്കൊള്ളാനുള്ള വ്യക്തി സ്വാതന്ത്ര്യമുണ്ടെന്ന് എന്നാൽ ആനന്ദ് അങ്ങനെ ഒരാളല്ല. വേർപിരിയൽ വേദനയാണ്. എന്നാൽ അത് ആ നേരത്തേക്ക് മാത്രമേ ഉള്ളു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ആനന്ദിന് ഇപ്പോൾ ഒരു റിലേഷൻഷിപ്പ് ഉണ്ട്. ആ പെൺകുട്ടി മോണോ​ഗോമസ് ആണ്. അവർക്ക് പരസ്‌പരം അങ്ങനെ നിൽക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ആദ്യം താനും ആനന്ദുമായിരുന്നു പൈമറി പാട്‌ണേഴ്‌സ് ഇപ്പോൾ അതൊക്കെ മാറി. കള്ളം പറഞ്ഞ് റിലേഷൻഷിപ്പിൽ തുടരുന്ന ഒരുപാട് പേരെ എനിക്ക് അറിയാം. അത് അവരുടെ ​ഗതികേട് ആകും. എന്നാൽ ഞാൻ അങ്ങനെ അല്ല. എന്നാൽ ഇപ്പോഴും ആനന്ദുമായി നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്.'- കനി പറയുന്നു.

അഭിനയത്തിൽ ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും നാടക വേദിയകളിൽ സജീവമാവുകയാണ് താരം. 2019ൽ ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‍കാരം കനിക്ക് ലഭിച്ചിരുന്നു.    

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com