രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമിലേക്ക് തിരിച്ചെത്തി നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര. ഗണേഷ് ചതുര്‍ത്ഥി ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്. തന്നെ പിന്തുണച്ചവര്‍ക്ക് വിമര്‍ശിച്ചവര്‍ക്കും താരം മറുപടി നല്‍കിയിട്ടുണ്ട്.
'അവന്‍ തിരിച്ചെത്തി. എന്നെ പിന്തുണച്ച നിങ്ങളുടെ സ്‌നേഹമാണ് എന്നെ കരുത്തുള്ളവനാക്കിയത്. വെറുത്തവരുടെ വെറുപ്പ് എന്നെ തടയാൻ കഴിയാത്തവനാക്കി. കര്‍മ എന്നൊന്നുണ്ട്. ഞാന്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്.'- എന്നാണ് രാജ് കുന്ദ്ര കുറിച്ചത്. വിഡിയോയ്ക്ക് താഴെ മറുപടിയുമായി ശില്‍പ ഷെട്ടി എത്തി. കൂടാതെ ശില്‍പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയും കമന്റ് ചെയ്തിട്ടുണ്ട്. ശില്‍പ ഷെട്ടിയെ മാത്രമാണ് രാജ് കുന്ദ്ര ഫോളോ ചെയ്യുന്നത്.
പോണ്‍ വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്ര 2021ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് മാസങ്ങളോളം ജയിലില്‍ കഴിഞ്ഞു. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിക്കുകയാണ് രാജ് കുന്ദ്ര. ഇപ്പോള്‍ സിനിമ നടനായി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. സ്വന്തം ജീവിതം പറയുന്ന സിനിമയിലാണ് താരം അഭിനയിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക