ന്യൂഡല്‍ഹി: സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ അധ്യക്ഷനായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം എക്സ് പ്ലാറ്റ് ഫോമിലൂടെ അറിയിച്ചത്.
അടുത്തിടെ നടനും സംവിധായകനുമായ ആര് മാധവനെ പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, ഗവേണിങ് കൗണ്‍സില്‍ ചെയര്മാന് സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'വെളുപ്പാണോ സൗന്ദര്യം', അവതാരകന്റെ ചോദ്യത്തിന് ചുട്ടമറുപടി, തന്മയയെ പ്രശംസിച്ച് സോഷ്യൽമീഡിയ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ