'ലിയോ'യുടെ ഓഡിയോ ലോഞ്ച് മാറ്റി; പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമെന്ന് ആരോപണം

പരിപാടി ഉപേക്ഷിക്കാൻ കാരണം രാഷ്ട്രീയ സമ്മർദ്ദമെന്ന് ആരോപണം 
ലിയോ പോസ്റ്റർ
ലിയോ പോസ്റ്റർ

ചെന്നൈ: ലോകേഷ് കനകരാജ് സംവിധായം ചെയ്യുന്ന വിജയ്‌ ചിത്രം ലിയോയുടെ ഓഡിയോ ലോഞ്ച് മാറ്റിയതിൽ വിവാദം. രാഷ്ട്രീയ സമ്മർദ്ദമാണ് പരിപാടി ഉപേക്ഷിക്കാൻ കാരണമെന്നാണ് ആരോപണം. ചെന്നൈയിലെ ജവാഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്‌റ്റംബർ 30നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തിരുമാനിച്ചിരുന്നത്. എന്നാൽ പരിപാടിക്ക് കോർപ്പറേഷനും പൊലീസും അനുമതി നിഷേധിച്ചെന്നാണ് വിവരം.
 
പരാപാടിയുടെ പാസിന് വേണ്ടിയുള്ള തിരക്കും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്താണ് പരിപാടി ഉപേക്ഷിച്ചതെന്ന് നിർമാതാവ് ജ​ഗദീഷ് പളനിസാമി പ്രതികരിച്ചു. അതേസമയം നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് ഡിഎംകെ സർക്കാർ ചെയ്യുന്നതെന്ന് നാം തമിഴർ കക്ഷി നേതാവ് സീമാൻ ആരോപിച്ചു.

ഓഡിയോ ലോഞ്ച് പരിപാടിയിൽ താരത്തിന്റെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് സൂചന നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിൻമാറ്റത്തിൽ രാഷ്ട്രീയ സമ്മർദ്ദമില്ലെന്നാണ് നിർമാതാക്കൾ വിശദീകരിക്കുന്നത്.  ഒക്ടോബർ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com