'ഒരു കോടി കൊടുത്താൽ യൂട്യൂബർമാർ നല്ലതു പറയും, പിന്നിൽ ​ഗൂഢസംഘം'; നിയമസഭയിൽ ഉന്നയിക്കുമെന്ന് ​ഗണേഷ് കുമാർ

ഒരു കോടി രൂപ കൊടുത്താൽ സിനിമ നല്ലതാണെന്ന് യൂട്യൂബർമാർ പറയും. പണം കൊടുത്തിട്ടില്ലെങ്കിൽ എത്ര നല്ല സിനിമയേയും മോശമെന്ന് പറഞ്ഞ് വിമർശിക്കും
കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഫയല്‍ ചിത്രം
കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഫയല്‍ ചിത്രം

ണം നൽകി നിരൂപണം നടത്തി സിനിമകളെ തകർക്കാനായി മലയാളത്തിൽ ​ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നും നടനും എംഎൽഎയുമായ കെബി ​ഗണേഷ് കുമാർ‌. ഒരു കോടി രൂപ കൊടുത്താൽ സിനിമ നല്ലതാണെന്ന് യൂട്യൂബർമാർ പറയും. പണം കൊടുത്തിട്ടില്ലെങ്കിൽ എത്ര നല്ല സിനിമയേയും മോശമെന്ന് പറഞ്ഞ് വിമർശിക്കുമെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളത്തിൽ ഈ വിഷയം താൻ ഉന്നയിക്കുമെന്നും കൂട്ടിച്ചേർത്തു. 

പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററിൽ കയറ്റി ഇവരെക്കൊണ്ടാണ് അനുകൂലമായ അഭിപ്രായം പറയിപ്പിക്കുക. അതിനു പിന്നിൽ ഗൂഢ സംഘം ഉണ്ട്. ഇതേക്കുറിച്ച് സർക്കാരിനും നിർമാതാക്കൾക്കും അഭിനേതാക്കൾക്കും അറിയാം. ടിക്കറ്റ് വിൽക്കുന്ന കമ്പനി സിനിമയുടെ നിലവാരം തീരുമാനിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളത്. അടുത്ത നിയമസഭാ സമ്മേളത്തിൽ ഈ വിഷയം താൻ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ ഗോൾഡൻ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.

കലാകാരനെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും യുഎഇ ഗോൾഡൻ വിസ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസിഎച്ച് ഡിജിറ്റൽസർവ്വീസിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ ഭാര്യ ബിന്ദുവിനോടൊപ്പം എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് ഗണേഷ് കുമാർ വിസ ഏറ്റു വാങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com