'ഇതുപോലുള്ള സിനിമകൾ വിജയിക്കണം', പത്താനെ വാഴ്ത്തി കങ്കണയും അനുപം ഖേറും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2023 02:25 PM  |  

Last Updated: 26th January 2023 02:25 PM  |   A+A-   |  

kangana ranaut

ചിത്രം ഫേസ്ബുക്ക്

മുംബൈ: ഷാരൂഖ് ഖാന്റെ 'പത്താൻ' ചിത്രത്തെ പുകഴ്ത്തി ബോളിവുഡ് നടി കങ്കണ റണാവത്തും നടൻ അനുപം ഖേറും. പത്താൻ പോലുള്ള ചിത്രങ്ങൾ വിജയിക്കണമെന്നാണ് ആ​ഗ്രഹിക്കുന്നത്. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാൽ കഴിയുന്ന വിധത്തിൽ ശ്രമിക്കുന്നതെന്ന് കങ്കണ ട്വിറ്ററിലൂടെ പറഞ്ഞു. അതേസമയം പത്താൻ വലിയ ബജറ്റിൽ നിർമിച്ച വലിയൊരു ചിത്രമാണെന്ന് അനുപം ഖേർ പ്രതികരിച്ചു. 

ദീപിക പദുകോൺ ആണ് ചിത്രത്തിൽ നായിക. ജോൺ എബ്രഹാമും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർഥ് ആനന്ദ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം യഷ് രാജ് ഫിലിംസാണ്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ ബി​ഗ് സ്‌ക്രീനിലേക്ക് വീണ്ടും തിരിച്ചെത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം ട്വിറ്ററിന്റെ രണ്ട് വർഷത്തെ നിരോധനത്തിന് ശേഷമാണ് കങ്കണ വീണ്ടും ട്വിറ്ററിൽ സജീവമാകുന്നത്. നിരോധനം നീക്കിയതിന് പിന്നാലെ സിനിമാ വ്യവസായം വളരെ മോശവും അസംബന്ധവുമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. കങ്കണ തന്നെ സംവിധാനം ചെയ്ത എമർജൻസിയാണ് പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എന്റെ കുഞ്ഞിനൊപ്പം'; ​നിറവയറിൽ ഡാൻസ് ചെയ്ത് ഷംന കാസിം; വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ