നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണം, 'കേരള സ്റ്റോറി' ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്‌ത്രീകളെയും അപമാനിച്ചു; ജിതേന്ദ്ര അവാഡ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2023 06:21 PM  |  

Last Updated: 09th May 2023 06:21 PM  |   A+A-   |  

KERALA_STORY

ജിതേന്ദ്ര അവാഡ്/ എഎൻഐ

പൂനെ: വിവാദ ചിത്രം 'ദി കേരള സ്റ്റോറി'യുടെ നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എൻസിപി നേതാവും മഹാരാഷ്ട്രയിലെ മുൻ എംഎൽഎയുമായ ജിതേന്ദ്ര അവാഡ്. ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്‌ത്രീകളെയും ദി കേരള സ്റ്റോറിയെന്ന പേരിൽ അപമാനിക്കുകയാണ്. മൂന്ന് എന്നതിനെ 32,000മാക്കി പെരുപ്പിച്ചു കാണിച്ചതായും ജിതേന്ദ്ര കുറ്റപ്പെടുത്തി. 

ചിത്രത്തിന്റെ കഥ വഴച്ചൊടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പശ്ചിമബം​ഗാളിൽ ചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ആദ്യം അവർ കശ്മീർ ഫയലുമായാണ് വന്നത്. ഇപ്പോൾ കേരള സ്‌റ്റോറിയും. ഇനി ബംഗാൾ ഫയലുകൾക്കായി അവർ പ്ലാൻ ചെയ്യുകയാണെന്നും ചിത്രം നിരോധിച്ച് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

തമിഴ്‌നാട്ടിലും ചിത്രത്തിന്റെ പ്രദർശനം തിയേറ്റർ ഉടമകൾ ഞായറാഴ്ചത്തോടെ  അവസാനിപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തിയേറ്ററിൽ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു നടപടി. അതേസമയം യുപിയിലും മധ്യപ്രദേശിലും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കേരളത്തിൽ ചിത്രത്തിന്റെ മലയാളം പതിപ്പ് മേയ് 12ന് തിയറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കളുടെ നീക്കം. സിനിമയുടെ സെൻസർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും നിർമാതാക്കൾ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

കേരള സ്റ്റോറിക്ക് യുപിയിലും നികുതി ഇളവ്; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടി പ്രത്യേക പ്രദര്‍ശനം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ