വെറും ഒൻപതു ദിവസം; 100 കോടിയിൽ 'ആടുജീവിതം', പുത്തൻ റെക്കോർഡ്

മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ ഈ കളക്ഷൻ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം സ്വന്തമാക്കി
ആ​ഗോള കളക്ഷനിൽ നിന്നാണ് ചിത്രം 100 കോടി കളക്ഷൻ നേടിയത്
ആ​ഗോള കളക്ഷനിൽ നിന്നാണ് ചിത്രം 100 കോടി കളക്ഷൻ നേടിയത്

നൂറു കോടി ക്ലബ്ബിൽ ഇടംനേടി പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. 9 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ നേട്ടം. ഇതോടെ മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ ഈ കളക്ഷൻ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം സ്വന്തമാക്കി. ആ​ഗോള കളക്ഷനിൽ നിന്നാണ് ചിത്രം 100 കോടി കളക്ഷൻ നേടിയത്.

ആ​ഗോള കളക്ഷനിൽ നിന്നാണ് ചിത്രം 100 കോടി കളക്ഷൻ നേടിയത്
'കലാപം അത് നടന്നിരിക്കും'; സൂപ്പർസ്റ്റാറായി കസറാൻ ടൊവിനോ, 'നടികർ' ടീസർ

പൃഥ്വിരാജ് തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷൻ ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ഇത്. 2018ന്റെ റെക്കോർഡ് തകർത്താണ് ഏറ്റവും വേ​ഗത്തിൽ 100 കോടിയിൽ എത്തുന്ന ചിത്രമായി ആടുജീവിതം മാറിയത്. 11 ദിവസം കൊണ്ടാണ് 2018 നൂറു കോടിയിൽ എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2024-ൽ നൂറുകോടി കളക്ഷൻ കിട്ടുന്ന മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളും നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു. ഇതിൽ 220 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ. മലയാളത്തിൽ ഏറ്റവും വേ​ഗമേറിയ 50 കോടി കളക്ഷനും ആടുജീവിതത്തിന്റെ പേരിലാണ്. മൂന്നു ദിവസത്തിലാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com