അല്ലു അര്‍ജുന് 42ാം പിറന്നാള്‍, ആശംസകളുമായി വീടിനു വെളിയില്‍ തടിച്ചുകൂടി ആരാധകര്‍; ആവേശമായി 'പുഷ്പ 2' ടീസര്‍

ആശംസകള്‍ അറിയിക്കാന്‍ ഇന്നലെ രാത്രി നൂറു കണക്കിന് ആരാധകരാണ് ഹൈദരാബാദിലെ വീടിനു മുന്നില്‍ എത്തിയത്
പുഷ്പയില്‍ അല്ലു അർജുന്‍
പുഷ്പയില്‍ അല്ലു അർജുന്‍ഫെയ്സ്ബുക്ക്

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന് ഇന്ന് 42ാം പിറന്നാള്‍. പ്രിയ താരത്തിന്റെ പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. താരത്തെ നേരിട്ട് കണ്ട് ആശംസകള്‍ അറിയിക്കാന്‍ ഇന്നലെ രാത്രി നൂറു കണക്കിന് ആരാധകരാണ് ഹൈദരാബാദിലെ വീടിനു മുന്നില്‍ എത്തിയത്.

ഇന്നലെ പാതിരാത്രിയോടെയാണ് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ തടിച്ചുകൂടിയത്. പിന്നാലെ വീടിന് പുറത്തെത്തിയ താരം ആരാധകരെ അഭിവാദ്യം ചെയ്തു. പ്രിന്റഡ് ഷര്‍ട്ടും ജോഗേഴ്‌സും അണിഞ്ഞെത്തിയ അല്ലു അര്‍ജുന്‍ കൂപ്പു കൈകളോടെയാണ് ആരാധകര്‍ക്ക് മുന്നിലേക്ക് വന്നത്. ആരാധകരുടെ പിറന്നാള്‍ ആശംസകള്‍ക്ക് താരം നന്ദി പറയുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വിഡിയോ.

പുഷ്പയില്‍ അല്ലു അർജുന്‍
വ്യത്യസ്ത ലുക്കിൽ സണ്ണി വെയ്നും വിനയ് ഫോർട്ടും: അപ്പന് ശേഷം 'പെരുമാനി'യുമായി മജു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുഷ്പ 2ന്റെ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി കുറിച്ചുകൊണ്ട് താരം തന്നെയാണ് ടീസര്‍ റിലീസ് ചെയ്തത്. സാരിയില്‍ ഫൈറ്റ് ചെയ്യുന്ന അല്ലു അര്‍ജുനെ ആണ് ടീസറില്‍ കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com