ബൈജു സന്തോഷിന്റെ മരുമകൻ പഞ്ചാബി?; നവീനെ ഐശ്വര്യ കണ്ടുമുട്ടിയത് ഇങ്ങനെ

ചെന്നൈയിൽ എൻജിനീയറായി ജോലി ചെയ്യുന്ന രോഹിത്താണ് ഐശ്വര്യയെ താലിചാർത്തിയത്
ബൈജു സന്തോഷ്, നവീനും ഐശ്വര്യയും
ബൈജു സന്തോഷ്, നവീനും ഐശ്വര്യയുംഇൻസ്റ്റ​ഗ്രാം

ടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ചെന്നൈയിൽ എൻജിനീയറായി ജോലി ചെയ്യുന്ന രോഹിത്താണ് ഐശ്വര്യയെ താലിചാർത്തിയത്. വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബൈജുവിന്റെ മരുമകൻ പഞ്ചാബിയാണോ എന്ന ചോദ്യമാണ്. ഇപ്പോൾ ആ ചോദ്യത്തിന് ഐശ്വര്യ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.

ബൈജു സന്തോഷ്, നവീനും ഐശ്വര്യയും
അല്ലു അര്‍ജുന് 42ാം പിറന്നാള്‍, ആശംസകളുമായി വീടിനു വെളിയില്‍ തടിച്ചുകൂടി ആരാധകര്‍; ആവേശമായി 'പുഷ്പ 2' ടീസര്‍

മാതാപിതാക്കൾ മലയാളികളാണെങ്കിലും ഭർത്താവ് രോഹിത് നായർ ജനിച്ചു വളർന്നത് പഞ്ചാബിലാണെന്നാണ് ഐശ്വര്യ പറഞ്ഞത്. തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും താരപുത്രി വ്യക്തമാക്കി. മാട്രിമോണി വഴിയാണ് രോ​ഹിത്തിനെ പരിചയപ്പെടുന്നത്. സംസാരിച്ചപ്പോൾ തന്നെ മനസിലാക്കാൻ കഴിയുന്ന ആളാകുമെന്ന് തോന്നിയെന്നും ഐശ്വര്യ പറഞ്ഞു. വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നവദമ്പതികൾ.

ഏതു നാട്ടുകാരൻ എന്നതല്ല മറ്റു കാര്യങ്ങളാണ് വിവാഹത്തിന് പരിഗണിച്ചത്. രോഹിത്ത് ചെന്നൈയിൽ ജോലി ചെയ്യുന്ന എൻജിനീയർ ആണ്. മാതാപിതാക്കൾ പത്തനംതിട്ടയിൽ നിന്നുള്ളവരാണ്. അച്ഛൻ പൊതുവേ ഒന്നിനും എതിർപ്പ് പറയാറില്ല. മലയാളം അറിയാത്ത ആളായത് കൊണ്ടു ബുദ്ധിമുട്ടാവില്ലേയെന്ന് മാത്രമാണ് അച്ഛൻ ചോദിച്ചത്. പഞ്ചാബിൽ ജനിച്ചു വളർന്നുവെങ്കിലും മലയാളം കേട്ടാൽ മനസിലാകും.- ഐശ്വര്യ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹാലോചന വന്നപ്പോൾ മലയാളത്തിൽ അറിയപ്പെടുന്ന നടന്റെ മകളാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് രോഹിത് പറയുന്നു. പിന്നീടാണ് അക്കാര്യം മനസിലാക്കിയതെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബ്ബിൽ വച്ചായിരുന്നു ഐശ്വര്യയുടെയും രോഹിതിന്റെയും വിവാഹം. സിനിമാമേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. നടൻ ബൈജുവിന്റെ മൂത്ത മകളാണ് ഐശ്വര്യ. എം.ബി.ബി.എസ് പൂർത്തിയാക്കിയ ഐശ്വര്യയെക്കൂടാതെ ബൈജുവിന് ഒരു മകൻ കൂടിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com