ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു
ഗാന്ധിമതി ബാലന്‍
ഗാന്ധിമതി ബാലന്‍

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

മലയാളത്തിലെ ഒട്ടേറെ ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവാണ്. പഞ്ചവടിപ്പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, പത്താമുദയം, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ച സിനിമകളാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗാന്ധിമതി ബാലന്‍
'ദൈവത്തിനു മുന്നില്‍ നമ്മള്‍ നല്‍കിയ വാക്ക്'; വിവാഹചിത്രവുമായി സണ്ണി ലിയോണി

'ഇത്തിരി നേരം ഒത്തിരി കാര്യം' ആയിരുന്നു ​ഗാന്ധിമതി ഫിലിംസിന്റെ ആദ്യ സിനിമ. മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു. സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലും ​ഗാന്ധിമതി ബാലൻ നിറസാന്നിധ്യമായിരുന്നു. അവതാരകയും സംരംഭകയുമായ സൗമ്യ ബാലൻ, അനന്തപത്മനാഭൻ എന്നിവർ മക്കളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com