'ധ്യാനേ, ബേസിൽ ബാറിൽ അല്ല'; മച്ചാൻ വേറെ ലെവൽ ചർച്ചയിലാണെന്ന് ബെന്യാമിൻ

ധ്യാനിന് മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ രം​ഗത്തെത്തിയിരിക്കുകയാണ്
ബേസിൽ ബെന്യാമിനും ഇന്ദു​ഗോപനുമൊപ്പം, ധ്യാൻ ശ്രീനിവാസൻ
ബേസിൽ ബെന്യാമിനും ഇന്ദു​ഗോപനുമൊപ്പം, ധ്യാൻ ശ്രീനിവാസൻ ഫെയ്സ്ബുക്ക്

ർഷങ്ങൾക്ക് ശേഷം സിനിമയുടെ പ്രമോഷനോടെയാണ് ധ്യാൻ ശ്രീനിവാസന്റേയും ബേസിൽ ജോസഫിന്റേയും തമ്മിലടി സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചിത്രം റിലീസായതിനു പിന്നാലെ ബേസിലിനെ ട്രോളിക്കൊണ്ട് ധാൻ രം​ഗത്തെത്തിയിരുന്നു. തന്റെ പ്രകടനം കണ്ട് തകർന്ന് ധ്യാൻ തൃശൂരിലെ ഏതോ ലോഡ്ജിൽ ഇരുന്ന് മദ്യപിക്കുകയാണ് എന്നാണ് ധ്യാൻ പറഞ്ഞത്. ഇപ്പോൾ ധ്യാനിന് മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ രം​ഗത്തെത്തിയിരിക്കുകയാണ്.

ബേസിൽ ബെന്യാമിനും ഇന്ദു​ഗോപനുമൊപ്പം, ധ്യാൻ ശ്രീനിവാസൻ
'പണത്തിനും പദവിക്കും വേണ്ടി ഭാര്യയേയും ഭര്‍ത്താവിനേയും ഉപയോഗിക്കും; ബോളിവുഡില്‍ വിവാഹം കഴിക്കുന്നത് സ്വാധീനത്തിനായി'

ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബെന്യാമിന്റെ കുറിപ്പ്. തന്റെ അഭിനയം കണ്ട് അസൂയ മൂത്ത ബേസിൽ തൃശൂരിൽ എവിടെയോ ബാറിലാണെന്ന് – ധ്യാൻ. ചുമ്മാ, താനിവിടെ വേറെ ലവൽ ചർച്ചയിലാണെന്ന് മച്ചാൻ–ബെന്യാമിൻ കുറിച്ചു. എഴുത്തുകാരൻ ജിആർ ഇന്ദു​ഗോപനേയും ചിത്രത്തിൽ കാണാം.

ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രം വൻ വിജയമായി തിയറ്ററിൽ മുന്നേറുകയാണ്. അതിനിടെ ശേഷം ബെന്യാമിന്റെ സാഹിത്യ സൃഷ്ടികൾ പുതിയ സിനിമയ്ക്കായി ആലോചിക്കുന്ന സംവിധായകർ നിരവധിയാണ്. അതുകൊണ്ടുതന്നെ ബെന്യാമിൻ- ബേസിൽ ജോസഫ് കൂടിക്കാഴ്ച സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലാണോ അടുത്ത സിനിമയാകുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന വേഷത്തിലെത്തിയ വർഷങ്ങൾക്ക് ശേഷം മികച്ച അഭിപ്രായമാണ് നേടുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com