'തങ്കലാൻ' ആയി പകർന്നാടി വിക്രം; പിറന്നാൾ വിഡിയോയുമായി അണിയറപ്രവർത്തകർ

സംഘടന രം​ഗങ്ങളുടെ ചിത്രീകരണ വിഡിയോ ക്ലിപ്പുകളും വിഡിയോയിൽ ചേർത്തിട്ടുണ്ട്
തങ്കലാൻ ചിത്രീകരണത്തിനിടെ വിക്രം
തങ്കലാൻ ചിത്രീകരണത്തിനിടെ വിക്രംയുട്യൂബ് വിഡിയോ

ടൻ വിക്രത്തിന് പിറന്നാൾ ആശംസിച്ച് തങ്കലാൻ ടീം. തങ്കലാൻ ചിത്രീകരണ വേളയിൽ എടുത്ത ബിഹൈൻഡ് ദി സീൻസ് കോർത്തിണക്കിയ വിഡിയോ താരത്തിന് സമർപ്പിക്കുകൊണ്ടാണ് അണിയറപ്രവർത്തകർ പിറന്നാൾ ആശംസകൾ നേരിന്നിരിക്കുന്നത്. വിക്രത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമാണ് താരം പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാനിൽ പ്രത്യക്ഷപ്പെടുന്നത്.

സംഘടന രം​ഗങ്ങളുടെ ചിത്രീകരണ വിഡിയോ ക്ലിപ്പുകളും വിഡിയോയിൽ ചേർത്തിട്ടുണ്ട്. തലങ്കാൻ ആയി എത്തുന്ന വിക്രത്തിന് മേക്കപ്പ് ചെയ്യുന്നതും വിഡിയോയിൽ കാണാം. കോലാർ സ്വർണ ഖനി പശ്ചാത്തലത്തിൽ ഒരു പീരിയോഡിക്കൽ ആക്ഷൻ ചിത്രമായാണ് തങ്കലാൻ ഒരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാൻ തിയേറ്ററുകളിലെത്തും. ചിത്രത്തിൽ മലയാളത്തിൽ നിന്നും പാർവതി തിരുവോത്ത് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ​ഗം​ഗമ്മ എന്ന പാർവതിയുടെ ക്യാരക്റ്റർ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

തങ്കലാൻ ചിത്രീകരണത്തിനിടെ വിക്രം
പ്രതികരിച്ചാല്‍ ഒറ്റപ്പെടും, എതിര്‍ത്തപ്പോഴൊന്നും കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായില്ല, ഇപ്പോള്‍ സംസാരിക്കാന്‍ തന്നെ പേടിയാണെന്ന് ജാസി ഗിഫ്റ്റ്

മാളവികാ മോഹനൻ, പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിലെത്തുന്നു. സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എ കിഷോർ കുമാർ ആണ് ഛായ​ഗ്രഹണം. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com