'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കും'; പ്രേമലു കണ്ട് നയൻതാര

നയൻതാരയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ചിത്രത്തിലെ നായകനായ നസ്ലിനും എത്തി
ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സിനിമയെ താരം പ്രശംസിച്ചത്
ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സിനിമയെ താരം പ്രശംസിച്ചത്ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യയിൽ സൂപ്പർഹിറ്റായി മാറിയ പ്രേമലു സിനിമയെ പ്രശംസിച്ച് നയൻതാര. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സിനിമയെ താരം പ്രശംസിച്ചത്. ‘നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കുന്നു’ എന്നാണ് നയൻതാര കുറിച്ചത്. നയൻതാരയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ചിത്രത്തിലെ നായകനായ നസ്ലിനും എത്തി. സൂപ്പർതാരത്തിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് നസ്ലിൻ നന്ദി കുറിച്ചത്.

SMONLINE
ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സിനിമയെ താരം പ്രശംസിച്ചത്
'നീ ഗ്യാങ്സ്റ്ററാണെങ്കില്‍ ഞാന്‍ മോണ്‍സ്റ്റര്‍'; 'വീര ധീര ശൂരന്‍', മാസ് ആക്ഷനുമായി വിക്രം; ടീസര്‍

ഒടിടിയിലൂടെയാണ് നയൻതാര സിനിമ കണ്ടത്. കഴിഞ്ഞ ​ദിവസമാണ് ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്. പിന്നാലെ ചിത്രത്തിനെതിരെ വിമർശനവും ഉയർന്നിരുന്നു. ചിത്രം ഓവർ ഹൈപ്പാണ് ഒരു വിഭാ​ഗം വിമർശിച്ചത്. പ്രേമലു വിമർശനപോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെയാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നയൻതാര എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവതാരങ്ങളെവെച്ച് ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം ആ​ഗോള തലത്തിൽ നിന്ന് 130 കോടിയോളമാണ് കളക്റ്റ് ചെയ്തത്. തെലുങ്കിൽ ഏറ്റവും അധികം കലക്‌ഷന്‍ നേടുന്ന മലയാള സിനിമ എന്ന റെക്കോര്‍ഡും പ്രേമലു നേടി. നസ്ലിൻ നായകനായി എത്തിയ ചിത്രത്തിൽ മമിത ബൈജു ആണ് നായികയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com