'ഞങ്ങൾ പാകിസ്ഥാനിലോ അഫ്​ഗാനിസ്ഥാനിലോ ആണോ?, സ്വന്തം ന​ഗരത്തിൽ ആക്രമിക്കപ്പെട്ടു'; വിഡിയോയുമായി നടി

ബെം​ഗളൂരുവിൽ വച്ചാണ് നടിയും കുടുംബവും ആക്രമിക്കപ്പെട്ടത്
ഹർഷിക പൂനച്ചയും ഭർത്താവും
ഹർഷിക പൂനച്ചയും ഭർത്താവുംഫെയ്സ്ബുക്ക്

ന്നഡ നടി ഹർഷിക പൂനച്ചയ്ക്കും കുടുംബത്തിനും നേരെ അ‍ഞ്ജാതരുടെ ആക്രമണം. ബെം​ഗളൂരുവിൽ വച്ചാണ് കുടുംബം ആക്രമിക്കപ്പെട്ടത്. ഭർത്താവിനെ ആക്രമിക്കുകയും സ്വർണാഭരണം തട്ടിയെടുക്കാനും അക്രമികൾ ശ്രമിച്ചെന്നും താരം ആരംഭിച്ചു. കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ച് വണ്ടിയിൽ കയറിയപ്പോഴാണ് സംഭവമുണ്ടായത്. വാഹനം ഇടിക്കുമെന്ന് പറഞ്ഞ് അജ്ഞാതർ അക്രമം അഴിച്ചുവിടുകയായിരുന്നു. കന്നഡ സംസാരിച്ചെന്ന് പറഞ്ഞ് ആക്ഷേപിച്ചതായും താരം ആരോപിച്ചു.

ഹർഷിക പൂനച്ചയും ഭർത്താവും
വോട്ട് ചെയ്യാന്‍ റഷ്യയില്‍ നിന്ന് എത്തി വിജയ്; വന്‍ വരവേല്‍പ്പുമായി ആരാധകര്‍; വിഡിയോ

ഹർഷിക പൂനച്ചയുടെ കുറിപ്പ് വായിക്കാം

നമ്മുടെ ബെംഗളൂരുവില്‍ നമ്മള്‍ നാട്ടുകാര്‍ എത്രത്തോളം സുരക്ഷിതരാണ്? പ്രിയപ്പെട്ടവരെ ബംഗളൂരുവില്‍ വച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എനിക്കുണ്ടായ ദുരനുഭവം ഞാന്‍ പങ്കുവെക്കുകയാണ്. മോസ്‌ക് റോഡില്‍ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഞാന്‍. ഭക്ഷണം കഴിച്ച് പുറത്തിറങ്ങി വണ്ടിയില്‍ കയറിയതിനു പിന്നാലെ രണ്ട് പേര്‍ പെട്ടെന്ന് ഡ്രൈവര്‍ സീറ്റിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ വണ്ടി വലുതാണെന്നും പെട്ടെന്ന് മുന്നോട്ടെടുത്താല്‍ അവരെ ഇടിക്കുമെന്നുമാണ് അവര്‍ പറഞ്ഞത്. നിങ്ങള്‍ മാറിയിട്ടേ വണ്ടി എടുക്കൂ എന്നാണ് എന്റെ ഭര്‍ത്താവ് പറഞ്ഞത്. അവര്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയിട്ടും വളരെ സമാധാനത്തോടെയാണ് എന്റെ ഭര്‍ത്താവ് സംസാരിച്ചത്.

എന്നാല്‍ അവര്‍ പെട്ടെന്ന് അക്രമകാരികളായി. ഭര്‍ത്താവിനെ തല്ലാന്‍ ശ്രമിക്കുകയും കയ്യില്‍ പിടിച്ച് കയ്യിലെ സ്വര്‍ണ ചെയില്‍ തട്ടിയെടുക്കാനും ശ്രമിച്ചു. അത് മനസിലാക്കിയ അദ്ദേഹം അത് പിടിച്ചെടുത്ത് എന്റെ കയ്യില്‍ തന്നു. ഇതോടെ അവര്‍ കൂടുതല്‍ അക്രമകാരികളായി. വണ്ടിയ്ക്ക് നേരെയും അക്രമം കാണിച്ചു. കന്നഡയില്‍ സംസാരിക്കുന്നതും അവര്‍ക്ക് വലിയ പ്രശ്‌നമായി. ഈ കന്നഡക്കാരെ ഒരു പാഠം പഠിപ്പിക്കണം' എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും എന്റെ ഭര്‍ത്താവിന്റെ മുഖത്തടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹിന്ദിയിലും ഉറുദുവിലും തെറ്റായ കന്നഡയിലുമാണ് അവര്‍ സംസാരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിനിടയില്‍ തന്നെ ഞങ്ങള്‍ അവരോട് മോശമായി പെരുമാറി എന്ന അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ കാറില്‍ സ്ത്രീകളും മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നതിനാല്‍ ഭര്‍ത്താവ് അവരോട് കൂടുതല്‍ പ്രതികരിച്ചില്ല. പ്രശ്‌നം വഷളായതോടെ ഞങ്ങള്‍ പൊലീസിനോട് സഹായം തേടിയെങ്കിലും ലഭിച്ചില്ല. ഞാന്‍ ജനിച്ചു വളര്‍ന്ന നഗരത്തില്‍ നിന്നുണ്ടായ ഈ അനുഭവം എന്നെ വല്ലാതെ പേടിപ്പിച്ചു. എനിക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പേടിയാണ്. ഈ നഗരത്തില്‍ നിന്ന് എനിക്കുണ്ടാകുന്ന ആദ്യത്തെ അനുഭവമാണ് ഇത്. ഞങ്ങള്‍ ജീവിക്കുന്നത് പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ആണോ? സ്വന്തം നഗരത്തില്‍ കന്നഡ ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ? സ്വന്തം നഗരത്തില്‍ നമ്മള്‍ എത്രത്തോളം സുരക്ഷിതരാണ്. ഇവിടെ ജനിച്ചു വളര്‍ന്ന ഞങ്ങള്‍ ഇതിനോട് കണ്ണടയ്ക്കണോ? മുഖ്യമന്ത്രിയും കര്‍ണാടക പൊലീസും ഇത്തരം സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com