വോട്ട് ചെയ്യാന്‍ റഷ്യയില്‍ നിന്ന് എത്തി വിജയ്; വന്‍ വരവേല്‍പ്പുമായി ആരാധകര്‍; വിഡിയോ

വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്
വിജയ്
വിജയ്ട്വിറ്റർ

ഷ്യയിലെ സിനിമ തിരക്കിന് ഇടയിലും ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തി തമിഴ് സൂപ്പര്‍താരം വിജയ്. പുതിയ ചിത്രം ദി ഗോട്ടിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് റഷ്യയിലായിരുന്നു താരം. രാവിലെ ചെന്നൈയില്‍ എത്തിയ താരം കപലീശ്വരന്‍ നഗറിലെ നീലാങ്കരയില്‍ തന്റെ ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

വിജയ്
'ഫഫ അയ്യാ... നിങ്ങള്‍ മറ്റേതോ ഗ്രഹത്തില്‍ നിന്ന് വന്നയാളാണ്; ആവേശത്തെ പ്രശംസിച്ച് വിഘ്നേഷ് ശിവന്‍

വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. അതിനാല്‍ താരം വോട്ട് ചെയ്യാന്‍ എത്തുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. താരത്തിന് വന്‍ സ്വീകരണമാണ് ആരാധകര്‍ എത്തിയത്.

വിജയ്യുടെ വീട് മുതല്‍ പോളിംഗ് ബുത്ത് വരെ താരത്തെ കാണാനായി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. പൂക്കളെറിഞ്ഞും ആര്‍പ്പുവിളിച്ചും ആയിരുന്നു അവര്‍ വിജയിയെ പോളിങ്ങിനായി എത്തിച്ചത്. ഈ തിരക്കിനിടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്. വിജയ് വോട്ട് ചെയ്യാനെത്തിയതിന്റെ വിഡിയോ വന്‍ വൈറലാവുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈം ആണ് വിജയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. നിയമസഭാ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതോടെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുമെന്നും താരം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com