ട്രെയിലറിലെ പാട്ട് സിനിമയില്‍ ഇല്ല; 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ഫാന്‍ പോസ്റ്റര്‍, സുപ്രീം കോടതി
ഫാന്‍ പോസ്റ്റര്‍, സുപ്രീം കോടതിവിക്കിപീഡിയ, പിടിഐ

ന്യൂഡല്‍ഹി: ട്രെയിലര്‍ പ്രമോഷനില്‍ കാണിച്ച ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താത്തതിന്, ചിത്രം കണ്ടയാള്‍ക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഷാറൂഖ് ഖാന്‍ ചിത്രമായ ഫാന്‍ തീയറ്ററില്‍ കുടുംബ സമേതം കണ്ട അര്‍ഫീന്‍ ഫാതിമ സൈദിയാണ്, നിര്‍മാതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. പ്രമോഷന്‍ കണ്ടാണ് താന്‍ ചിത്രം കാണാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ചിത്രത്തില്‍ പ്രമോഷനിലെ പാട്ട് ഉണ്ടായിരുന്നില്ലെന്നും ഉപഭോക്തൃ ഫോറത്തില്‍ നല്‍കിയ പരാതിയില്‍ സൈദി പറഞ്ഞു. ഉപഭോക്താവ് എന്ന നിലയില്‍ താന്‍ ചതിക്കപ്പെട്ടു. ഇതിനു നഷ്ടപരിഹാരം നല്‍കണമെന്നാണ് സൈദി ആവശ്യപ്പെട്ടത്.

ഫാന്‍ പോസ്റ്റര്‍, സുപ്രീം കോടതി
'അപ്പോ തുടങ്ങാം'; കൈകൊടുത്ത് ലാലും ശോഭനയും; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു (ചിത്രങ്ങള്‍)

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജില്ലാ ഉപഭോക്തൃഫോറം പരാതി തള്ളിയതിനെത്തുടര്‍ന്ന് സൈദി മഹാരാഷ്ട്രാ സംസ്ഥാന ഫോറത്തെ സമീപിച്ചു. സംസ്ഥാന ഫോറം അനുകൂലമായി ഉത്തരവിട്ടു. പതിനായിരം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാനായിരുന്നു വിധി. ഇതിനെതിരെ നിര്‍മാതാക്കള്‍ ദേശീയ കമ്മിഷനെ സമിപിച്ചെങ്കിലും അപ്പീല്‍ തള്ളി. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയത്.

ട്രെയിലര്‍ പ്രമോഷനില്‍ ഉള്‍പ്പെടുത്തിയ പാട്ട് സിനിമയില്‍ ഇല്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് യഷ് രാജ് ഫിലിംസ് വാദിച്ചു. ഇതു പല അഭിമുഖങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിട്ടുള്ളതാണെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com