'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

മലയാള സിനിമയിലെ തന്നെ സ്‌റ്റൈല്‍ ഐക്കനാണ് മമ്മൂട്ടി
മമ്മൂട്ടി
മമ്മൂട്ടിഫെയ്സ്ബുക്ക്

രൊറ്റ ഫോട്ടോയിലൂടെ സോഷ്യല്‍ മീഡിയ തൂക്കാന്‍ മമ്മൂട്ടിയെ പോലെ മറ്റാര്‍ക്കും ആവില്ല. മലയാള സിനിമയിലെ തന്നെ സ്‌റ്റൈല്‍ ഐക്കനാണ് താരം. ഇപ്പോള്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണുന്നത്.

മമ്മൂട്ടി
'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

വെള്ള ടീ ഷര്‍ട്ടും ബ്ല്യൂ ഡെനിം ജീന്‍സും ധരിച്ചാണ് നില്‍പ്പ്. നീട്ടി വളര്‍ത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റായി. ഊരുചുറ്റുന്നവന്‍ (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം. ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ കമന്റ്. ഇന്ന് സോഷ്യല്‍മീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗീസ് കുറിച്ചത് ദി റിയല്‍ ജാഡ എന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com