ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

ഏഴു വര്‍ഷത്തിനു ശേഷമാണ് ആത്തിഫ് ഒരു ഇന്ത്യന്‍ സിനിമയ്ക്കുവേണ്ടി പിന്നണി പാടുന്നത്.
ആത്തിഫ് അസ്‌ലം
മലയാളത്തിലേയ്ക്ക്
ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്

ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ചിരപ്രസിദ്ധി നേടിയ പാകിസ്ഥാനി ഗായകന്‍ ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്. 'ആദത്', 'വോ ലംഹേ', 'പെഹലീ നസര്‍ മേം', 'തേരാ ഹോനേ ലഗാ ഹൂം' തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീതത്തില്‍ പ്രസിദ്ധി നേടിയ ഗായകനാണ് ആത്തിഫ് അസ്‌ലം. ജെ വി ജെ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് പ്രശാന്ത് വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം ചിത്രമായ 'ഹാലി'ലൂടെയാണ് ആത്തിഫ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഏഴു വര്‍ഷത്തിനു ശേഷമാണ് ആത്തിഫ് ഒരു ഇന്ത്യന്‍ സിനിമയ്ക്കുവേണ്ടി പിന്നണി പാടുന്നത്. പാകിസ്താനി കലാകാരന്‍മാര്‍ക്ക് സുപ്രീംകോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിന്‍വലിക്കപ്പെട്ടത്. നവാഗതനായ നന്ദഗോപന്‍ വി ആണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനരചന മൃദുല്‍ മീറും നീരജ് കുമാറും ചേര്‍ന്നാണ്. വിദേശത്തുവച്ച് ഗാനത്തിന്റെ റെക്കോര്‍ഡിങ് പൂര്‍ത്തിയായെന്നും, ആത്തിഫിനൊപ്പം ഗാനം ആലപിക്കുന്നത് പ്രശസ്തയായ ഒരു ഗായികയുമാണെന്നാണ് സൂചന.

സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന 'ഹാല്‍' ഒരു പ്രണയകഥയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഷെയ്ന്‍ നിഗത്തിന്റെ സമീപകാല ചിത്രങ്ങളില്‍ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. മെയ് ആദ്യവാരം കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. കോഴിക്കോട്, മൈസൂര്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ ലൊക്കേഷനുകളില്‍ ചിത്രീകരണം നടക്കും. തമിഴ് ചിത്രമായ മദ്രാസക്കാരന്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരത്തോടെ ഷെയ്ന്‍ നിഗം ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ഒരേ സമയം റിലീസ് പ്ലാന്‍ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആത്തിഫ് അസ്‌ലം
മലയാളത്തിലേയ്ക്ക്
'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ചിത്രത്തിന്റെ ക്യാമറ - കാര്‍ത്തിക് മുത്തുകുമാര്‍, കലാസംവിധാനം - പ്രശാന്ത് മാധവ്, എഡിറ്റര്‍ - ശ്രീജിത്ത് സാരംഗ്, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, കോസ്റ്റ്യൂംസ് - സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണ്‍, വിഎഫ്എക്‌സ് - ഡിടിഎം (ഡിജിറ്റല്‍ ടര്‍ബോ മീഡിയ), ഡിസൈന്‍സ് - യെല്ലോ ടൂത്ത്, പിആര്‍ഒ - ആതിര ദില്‍ജിത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com