'തമിഴ്നാട്ടുകാരെ അപമാനിച്ചിട്ടില്ല', അത് തന്റെ വാക്കുകൾ അല്ലെന്ന് ധന്യ ബാലകൃഷ്ണ; രജനീകാന്തിനോട് മാപ്പ് പറഞ്ഞ് താരം

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം റിലീസിന് ഒരുങ്ങുന്നതിനിടെയാണ് ധന്യയുടെ പേരിലുള്ള പോസ്റ്റ് വൈറലാവുന്നത്.
ധന്യ ബാലകൃഷ്ണ
ധന്യ ബാലകൃഷ്ണഫെയ്സ്ബുക്ക്

മിഴ്നാട്ടിലെ ജനങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് തന്റേതല്ല എന്ന് വ്യക്തമാക്കി നടി ധന്യ ബാലകൃഷ്ണ. ട്രോളുകൾക്കു വേണ്ടി മറ്റാരോ ഉണ്ടാക്കിയതാണ് പോസ്റ്റ് എന്നാണ് ധന്യ പറഞ്ഞത്. എന്നാൽ ഇത് തെളിയിക്കാൻ തന്റെ കയ്യിൽ തെളിവ് ഇല്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കത്തിൽ താരം പറയുന്നു. 12 വർഷം മുൻപ് താൻ ഇതിൽ വ്യക്തത വരുത്തിയതാണെന്നും താരം കൂട്ടിച്ചേർത്തു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം റിലീസിന് ഒരുങ്ങുന്നതിനിടെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധന്യയുടെ പേരിലുള്ള പോസ്റ്റ് വൈറലാവുന്നത്.

ധന്യ ബാലകൃഷ്ണ
'റോക്കി'യില്‍ അപ്പോളോ ക്രീഡായി വേഷമിട്ടു; വിഖ്യാത നടന്‍ കാള്‍ വെതേഴ്‌സ് അന്തരിച്ചു

‘‘എനിക്ക് അന്നം തരുന്ന എന്റെ പ്രഫഷനെ വച്ച് ഞാൻ പറയുന്നു, അത്തരമൊരു പ്രസ്താവന താൻ നടത്തിയിട്ടില്ല. അത് എന്റെ അഭിപ്രായമല്ല. 12 വർഷങ്ങൾക്ക് മുമ്പ് ഇത് പുറത്തുവന്നപ്പോൾ തന്നെ അതിൽ വ്യക്തത വരുത്തിയതാണ്. ഇപ്പോഴും ഞാനത് പറയുന്നു. ട്രോളുകൾക്കായി ചിലർ ഉണ്ടാക്കിയ സ്ക്രീൻഷോട്ട് ആണിത്. എനിക്കും കുടുംബത്തിനും പല തരത്തിലുള്ള ഭീഷണികൾ വന്നത് മൂലമാണ് 12 വർഷത്തോളം ഞാൻ നിശബ്ദയായി ഇരുന്നത്. ഇത് എന്റെ വാക്കുകളല്ല എന്ന് വ്യക്തമാക്കുകയാണ്.

ട്രോളുകൾക്കായി ചിലർ ഉണ്ടാക്കിയ സ്ക്രീൻഷോട്ട് ആണിത്. എനിക്കും കുടുംബത്തിനും പല തരത്തിലുള്ള ഭീഷണികൾ വന്നത് മൂലമാണ് 12 വർഷത്തോളം ഞാൻ നിശബ്ദയായി ഇരുന്നത്

ഞാൻ തമിഴ് സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചത്. ഇവിടെ ജോലി ചെയ്യുന്നതിൽ ഞാനെന്നും തമിഴകത്തോട് കടപ്പെട്ടവളായിരിക്കും. എനിക്ക് നിരവധി തമിഴ് സുഹൃത്തുക്കളുമുണ്ട്. തമാശയായി പോലും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. തമിഴ് പ്രേക്ഷകരാണ് എന്റെ ആദ്യ ഓഡിയൻസ്. സിനിമയിൽ തുടർന്നു പോകാൻ ഈ വർഷക്കാലമത്രയും എനിക്ക് ധൈര്യം നൽകിയതും അവരാണ്. ഒരു മനുഷ്യൻ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഈത്തരത്തിൽ ആളുകളെ വേദനിപ്പിക്കാൻ വേണ്ടി ഞാൻ ഒന്നും പറയുകയോ ചെയ്യുകയോ ഇല്ല. ഈ സംഭവത്തിനു ശേഷം രാജാ റാണി, നീ താനെ എൻ പൊൻ വസന്തം. കാർബൺ എന്നീ സിനിമകളും മൂന്നു വെബ് സീരിസും ചെയ്തിട്ടും ഇതുപോലെയൊരു ബുദ്ധിമുട്ട് നേരിടേണ്ടിവന്നിട്ടില്ല.

ആ പ്രസ്താവനയിലുള്ളത് എന്റെ വാക്കുകളുമല്ല. നിർഭാഗ്യവശാൽ എന്റെ പേര് അതിൽ വന്നുപോയി. ഏതെങ്കിലും തരത്തിൽ തമിഴ് മക്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു. ഈ വിഷയം കാരണം ബുദ്ധിമുട്ടു നേരിടേണ്ടി വന്ന രജനികാന്ത് സാറിനോടും ഐശ്വര്യ രജനികാന്തിനോടും രജനി സാറിന്റെ ആരാധകരോടും ക്ഷമ ചോദിക്കുന്നു. ഞാൻ ബലഹീനയും നിസഹായയുമാണ്. നിങ്ങൾ തന്നെ ഈ വിഷയത്തില്‍ സത്യം കണ്ടെത്തുമെന്നാണ് എന്റെ വിശ്വാസം.’’–ധന്യ ബാലകൃഷ്ണ പറഞ്ഞു.

2012 ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിങ്സിനോടു പരാജയപ്പെട്ടത്തിന് പിന്നാലെയാണ് നടി ധന്യയുടേതെന്നു പറയപ്പെടുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘‘പ്രിയപ്പെട്ട ചെന്നൈ, നിങ്ങൾ വെള്ളം ചോദിച്ചു, ഞങ്ങൾ അത് നൽകി. നിങ്ങൾ വൈദ്യുതി ചോദിച്ചു, ഞങ്ങൾ അത് നൽകി. ഇപ്പോൾ ഞങ്ങളുടെ കാരുണ്യത്തിൽ നിങ്ങൾ പ്ലേ ഓഫിലേക്ക് പോകുന്നു. നിങ്ങൾ യാചിക്കുമ്പോൾ ഞങ്ങൾ നൽകുന്നു. നിങ്ങൾക്ക് നാണമില്ലേ.- എന്നായിരുന്നു പോസ്റ്റ്. കർണാടക സ്വദേശിയായ ധന്യ ബാലകൃഷ്ണ ഏഴാം അറിവ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. മലയാളത്തിലും താരം വേഷമിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com